ശ​ബ​രി​മ​ല വിഷയത്തിൽ  ബിജെപി-യുഡിഎഫ് സത്യഗ്രഹ സമരം മൂന്നാം ദിവസത്തിലേക്ക്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളാ​യ യു​ഡി​എ​ഫും ബി​ജെ​പി​യും ന​ട​ത്തു​ന്ന സ​ത്യ​ഗ്ര​ഹ സ​മ​രം മൂ​ന്നാം ദി​വ​സ​ത്തി​ലേ​ക്ക്. യു​ഡി​എ​ഫ് എം​എ​ൽ​എ​മാ​രാ​യ വി.​എ​സ്.​ശി​വ​കു​മാ​ർ, എ​ൻ.​ജ​യ​രാ​ജ്, പാ​റ​യ്ക്ക​ൽ അ​ബ്ദു​ള്ള എ​ന്നി​വ​രാ​ണ് നി​യ​മ​സ​ഭ ക​വാ​ട​ത്തി​ന് മു​ന്നി​ൽ അ​നി​ശ്ചി​ത​കാ​ല സ​ത്യഗ്ര​ഹം ന​ട​ത്തു​ന്ന​ത്.

അതേസമയം സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ൽ ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​എ​ൻ.​രാ​ധാ​കൃ​ഷ്ണ​ന്‍റെ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര​സ​മ​രം തു​ട​രു​ക​യാ​ണ്. ശ​ബ​രി​മ​ല​യി​ലെ 144 പി​ൻ​വ​ലി​ക്കു​ക, ബി​ജെ​പി നേ​താ​വ് കെ.​സു​രേ​ന്ദ്ര​നെ​തി​രെ​യു​ള്ള സ​ർ​ക്കാ​രി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും പ്ര​തി​കാ​ര ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്കു​ക, അ​യ്യ​പ്പ​ഭ​ക്ത​ൻ​മാ​ർ​ക്ക് ശ​ബ​രി​മ​ല​യി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ബി​ജെ​പി​യു​ടെ നി​രാ​ഹാ​ര സ​മ​രം തു​ട​രു​ന്ന​ത്.

ബി​ജെ​പി ദേ​ശീ​യ നേ​താ​ക്ക​ളു​ടെ ആ​ശീ​ർ​വാ​ദ​ത്തോ​ടെ​യാ​ണ് എ.​എ​ൻ.​രാ​ധാ​കൃ​ഷ്ണ​ന്‍റെ നി​രാ​ഹാ​രം. സ​ർ​ക്കാ​ർ സ​മ​വാ​യ​ത്തി​ലെ​ത്തു​ന്ന​തു​വ​രെ നി​രാ​ഹാ​ര സ​മ​ര​വു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന നി​ല​പാ​ടി​ലാ​ണ് ബി​ജെ​പി നേ​തൃ​ത്വം.

Related posts