‘ജ​ന​പ​ക്ഷ​ത്തി​ല്ല, ബി​ജെ​പി പ​ക്ഷ​ത്ത്’… പി.​സി.​ജോ​ര്‍­​ജ് ബി­​ജെ­​പി­​യി­​ലേ­​ക്ക്; സംസ്ഥാന പാർട്ടിയുടെ ആ ​നി​ർ​ദേ​ശ​ത്തി​ന് മു​ന്നി​ൽ പി.​സി വ​ഴ​ങ്ങി​യോ?


ന്യൂ­​ഡ​ല്‍​ഹി: ജ­​ന​പ­​ക്ഷം പാ​ര്‍​ട്ടി പി­​രി­​ച്ചു­​വി­​ട്ട് പി.​സി.​ജോ​ര്‍­​ജ് ഉ­​ട​ന്‍ ബി­​ജെ­​പി­​യി​ല്‍ ചേ­​രു­​മെ­​ന്ന് സൂ​ച­​ന. ബി­​ജെ­​പി കേ­​ന്ദ്ര നേ­​തൃ­​ത്വ­​വു­​മാ­​യി ഇ​ന്ന് ച​ര്‍­​ച്ച . ഉ­​ച്ച­​യ്­​ക്ക് ശേ­​ഷം ഡ​ല്‍­​ഹി­​യി​ല്‍ ന​ട​ക്കു​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ മ­​ക­​നും ജി​ല്ലാ പ­​ഞ്ചാ​യ­​ത്ത് അം­​ഗ­​വു​മാ​യ ഷോ​ണ്‍ ജോ​ര്‍​ജും പി.​സി.​ജോ​ര്‍­​ജി­​ന് ഒ­​പ്പ­​മു­​ണ്ട്.

എ​ല്‍­​ഡി­​എ­​ഫി­​നും യു­​ഡി­​എ­​ഫി​നു­​മൊ­​പ്പം നി​ല്‍­​ക്കാ​ന്‍ ഏ­​റെ നാ­​ളു­​ക­​ളാ­​യി പി.​സി ശ്ര­​മം ന­​ട­​ത്തു​ന്നു​ണ്ടെ­​ങ്കി​ലും ഇ­​രു­​മു­​ന്ന­​ണി­​ക​ളും താ­​ത്­​പ​ര്യം പ്ര­​ക­​ടി­​പ്പി­​ച്ചി­​രു­​ന്നി​ല്ല. ഇ­​തോ­​ടെ ക­​ഴി­​ഞ്ഞ ഒ­​രു വ​ര്‍­​ഷ­​ത്തോ­​ള­​മാ­​യി ബി­​ജെ­​പി­​യു­​മാ­​യി സ­​ഹ­​ക­​രി­​ച്ച് മു­​ന്നോ­​ട്ട് പോ­​കു­​ന്ന­​തി­​നി­​ടെ­​യാ­​ണ് പാ​ര്‍­​ട്ടി­​യി​ല്‍ ചേ­​രാ­​നു­​ള്ള നീ​ക്കം.

‌ജ­​ന​പ­​ക്ഷം പാ​ര്‍­​ട്ടി­​യെ എ​ന്‍​ഡി­​എ മു­​ന്ന­​ണി­​യി​ല്‍ എ­​ത്തി­​ക്കു­​ക­​യാ­​യി­​രു­​ന്നു പി.​സി­​യു­​ടെ ഉ­​ദ്ദേ­​ശ്യം. എ­​ന്നാ​ല്‍ ബി­​ജെ­​പി സം​സ്ഥാ­​ന അ­​ധ്യ­​ക്ഷ​ന്‍ കെ.​സു­​രേ­​ന്ദ്ര​ന്‍ അ­​ട­​ക്ക­​മു­​ള്ള­​വ​ര്‍ ഈ ​നീ​ക്ക­​ത്തെ ശ­​ക്ത­​മാ­​യി എ­​തി​ര്‍­​ത്തി­​രു​ന്നു.

ഘ­​ട­​ക­​ക­​ക്ഷി​യാ­​യി എ​ന്‍­​ഡി­​എ­​യി​ല്‍ എ­​ത്തി­​യാ​ലും പാ​ര്‍­​ട്ടി­​ക്ക് വി­​ശ്വാ­​സ്യ­​ത­ ഉ­​ണ്ടാ­​വി­​ല്ലെ­​ന്നാ​ണ് കേ­​ര­​ള നേ­​താ­​ക്ക​ള്‍ ദേ​ശീ­​യ നേ­​തൃ­​ത്വ­​ത്തെ അ­​റി­​യി­​ച്ച​ത്. ഇ­​തോ­​ടെ പാ​ര്‍­​ട്ടി­​യി​ല്‍ ചേ​ര്‍­​ന്നാ​ല്‍ ഒ­​പ്പം നി​ര്‍­​ത്താ­​മെ­​ന്ന ബി­​ജെ­​പി നേ­​തൃ­​ത്വ­​ത്തി­​ന്‍റെ നി​ര്‍­​ദേ­​ശ­​ത്തി­​ന് വ­​ഴ­​ങ്ങു­​ക­​യാ­​യി­​രു­​ന്നെ­​ന്നാ­​ണ് വി­​വ​രം.

Related posts

Leave a Comment