എ​ൻ​ഡോ​സ​ൾ​ഫാ​ൻ പോ​ലെ അ​പ​ക​ട​ക​ര​മാ​യ സീ​രി​യ​ലു​ക​ളി​ൽ അ​ഭി​ന​യി​ക്കി​ല്ല: പ്രേം കുമാർ

നാ​യ​ക വേ​ഷ​ങ്ങ​ളും കോ​മ​ഡി വേ​ഷ​ങ്ങ​ളും ചെ​യ്ത് പ്രേ​ക്ഷ​ക മ​ന​സി​ൽ ഇ​ടം നേ​ടി​യ ന​ട​നാ​ണ് പ്രേം ​കു​മാ​ർ. ഇ​പ്പോ​ഴി​താ പ​ര​സ്യ ചി​ത്ര​ങ്ങ​ളെ കു​റി​ച്ചും സീരിയലുകളേ കുറിച്ചും താ​രം പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് വൈ​റ​ലാ​കു​ന്ന​ത്. പ​ര​സ്യ ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കി​ല്ല എ​ന്ന​ത് പ​ണ്ട് മു​ത​ൽ​ക്കേ താ​നെ​ടു​ത്ത തീ​രു​മാ​ന​മാ​ണെ​ന്ന് പ്രേം ​കു​മാ​ർ വ്യ​ക്ത​മാ​ക്കി.

പ​ര​സ്യ ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കി​ല്ല​ന്ന് എ​ന്‍റെ നി​ല​പാ​ടാ​ണ്. ഒ​രു ഉ​ത്പ​ന്നം പ​ര​സ്യം ചെ​യ്യ​ണ​മെ​ങ്കി​ൽ ആ​ദ്യം സ്വ​യം ഉ​പ​യോ​ഗി​ച്ച് നോ​ക്ക​ണം. ഉ​ദാ​ഹ​ര​ണ​ത്തി​നു സോ​പ്പ് തേ​ച്ചാ​ൽ ചൊ​റി​ച്ചി​ൽ മാ​റു​മെ​ന്ന് പ​റ​യ​ണ​മെ​ങ്കി​ൽ ആ​ദ്യം എ​നി​ക്ക് ചൊ​റി വ​ര​ണം. ആ ​സോ​പ്പ് ഉ​പ​യോ​ഗി​ച്ച് എ​ന്‍റെ ചൊ​റി​ച്ചി​ൽ മാ​റി​യ ശേ​ഷം വേ​ണം അ​ത് പ​ര​സ്യം ചെ​യ്യാ​നെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്വ​ന്തം മ​ന​സാ​ക്ഷി​യെ വ​ഞ്ചി​ച്ചു​കൊ​ണ്ട് എ​ത്ര പ​ണം പ്ര​തി​ഫ​ലം ല​ഭി​ച്ചാ​ലും പ​ര​സ്യ​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കി​ല്ല​ന്ന​ത് സ്വ​ന്തം നി​ല​പാ​ടാ​ണ്. ഹൃ​ദ​യ​ത്തോ​ട് ചേ​ർ​ത്ത്‌വ​ച്ച ജ​ന​ത​യോ​ട് എ​ന്‍റെ മ​ന​സാ​ക്ഷി​യെ വ​ഞ്ചി​ച്ച് സം​സാ​രി​ക്കാ​ൻ ക​ഴി​യി​ല്ല. ഉ​ത്ത​മ ബോ​ധ്യം ഇ​ല്ലാ​ത്ത ഒ​ന്നി​നെ കു​റി​ച്ചും പ​റ​യാ​ൻ എ​നി​ക്കാ​വി​ല്ല.​ സ​മൂ​ഹ​ത്തോ​ടു​ള്ള എ​ന്‍റെ ​പ്ര​തി​ബ​ദ്ധ​ത കൂ​ടി​യാ​ണ് അ​തെ​ന്ന് പ്രേം ​കു​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ചി​ല സീ​രി​യ​ലു​ക​ൾ എ​ൻ​ഡോ​സ​ൾ​ഫാ​ൻ പോ​ലെ അ​പ​ക​ട​ക​ര​മാ​ണെ​ന്നും പ്രേം ​കു​മാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. കു​ടും​ബ​ബ​ന്ധ​ങ്ങ​ളെ ത​ന്നെ ശി​ഥി​ല​മാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ചി​ല സീ​രി​യ​ലു​ക​ളി​ൽ ഞാ​ൻ അ​ഭി​ന​യി​ക്കി​ല്ല എ​ന്ന​തും എ​ന്‍റെ നി​ല​പാ​ടാ​ണെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment