മൃ​ഗ​ങ്ങ​ളെ ലൈ​വാ​യി പീ​ഡി​പ്പി​ച്ച് കൊ​ന്നു; യു​വ​തി​യു​ടെ ക്രൂ​ര​ത യു​ട്യൂ​ബ് സ​ബ്സ്ക്രൈ​ബ​ർ​മാ​രെ കൂ​ട്ടാ​ൻ

യൂ​ട്യൂ​ബ് ചാ​ന​ലി​ൽ സ​ബ്സ്ക്രൈ​ബേ​ഴ്സി​നെ കൂ​ട്ടാ​ൻ എ​ന്തൊ​ക്കെ ചെ​യ്യാ​നും വ്ലോ​ഗ​ർ​മാ​ർ ത​യാ​റാ​ണ്. അ​ത്ത​ര​ത്തി​ൽ യു​എ​സിൽ നിന്നുള്ള ഒ​രു യു​വ​തി ചെ​യ്ത ക്രൂ​ര​ത​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്. ലൈ​വാ​യി മൃ​ഗ​ങ്ങ​ളെ പീ​ഡി​പ്പി​ച്ച് കൊ​ന്ന​തി​ന് അ​റ​സ്റ്റി​ലാ​യി​രി​ക്കു​ക​യാ​ണ് പെ​ൻ​സി​ൽ​വാ​നി​യ​യി​ൽ നി​ന്നു​ള്ള അ​നി​ഗ​ർ മോ​ൻ​സി (28). ത​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ലി​ൽ ആ​ളു​ക​ളെ കൂ​ട്ടാ​ൻ വേ​ണ്ടി​യാ​ണ് യു​വ​തി ഇ​ത്ത​ര​ത്തി​ൽ മൃ​ഗ​ങ്ങ​ളെ ലൈ​വാ​യി കൊ​ന്ന​ത്.

കോ​ഴി, പ്രാ​വ്, മു​യ​ൽ, ത​വ​ള എ​ന്നി​വ​യെ​യാ​ണ് അ​വ​ൾ ലൈ​വാ​യി കൊ​ന്ന​ത്. ഇ​തി​ന്‍റെ നാ​ല് ലൈ​വ് സ്ട്രീം ​വീ​ഡി​യോ​ക​ളും സ്വ​ന്തം യൂ​ട്യൂ​ബ് ചാ​ന​ലി​ൽ അ​വ​ൾ പോ​സ്റ്റ് ചെ​യ്തു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് അ​നി​ഗ​റി​നെ​തി​രെ കേ​സെ​ടു​ത്ത​ത്.

20,000 സ​ബ്സ്ക്രൈ​ബ​ർ​മാ​രാ​ണ് അ​വ​ൾ​ക്കു​ണ്ടാ​യി​രു​ന്ന​ത്. പ​ക്ഷി​ക​ളെ​യും മൃ​ഗ​ങ്ങ​ളെ​യും കൊ​ല്ലു​ന്ന വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത​തി​ന് പി​ന്നാ​ലെ ത​ന്‍റെ ചാ​ന​ൽ സ​ബ്ക്രൈ​ബ് ചെ​യ്യ​ണ​മെ​ന്നും അ​വ​ൾ അ​ഭ്യ​ർ​ഥി​ച്ചു.

യു​വ​തി പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ​യു​ടെ ത​ല​ക്കെ​ട്ട് ‘കു​ക്കിം​ഗ് ല​ക്കി’ എ​ന്നാ​യി​രു​ന്നു. അ​തി​ൽ ഒ​രു കോ​ഴി​യെ കൊ​ല്ലു​ന്ന​താ​ണ് കാ​ണി​ച്ചി​രു​ന്ന​ത്. അ​വി​ടെ നി​ന്നും ര​ക്ഷ​പ്പെ​ടാ​ൻ കോ​ഴി ശ്ര​മി​ക്കു​ന്നു​മു​ണ്ട് . ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച അ​റ​സ്റ്റി​ന് തൊ​ട്ടു​മു​മ്പാ​ണ് ഈ ​വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത​ത്.

ആ​ഗ്ര​ഹി​ക്കു​ന്ന അ​ത്ര​യും കാ​ഴ്ച​ക്കാ​രു​ണ്ടാ​കു​ന്ന​ത് വ​രെ അ​വ​ൾ കോ​ഴി​യെ കൊ​ല്ലാ​തെ പീ​ഡി​പ്പി​ച്ച് ര​സി​ച്ചു. ആ​ഗ്ര​ഹി​ച്ചി​രു​ന്ന അ​ത്രേ​യും കാ​ഴ്ച​ക്കാ​രാ​യ ശേ​ഷ​മാ​ണ് അ​വ​ൾ കോ​ഴി​യെ കൊ​ന്ന​ത്. ഒ​ട്ടും മൂ​ർ​ച്ച​യി​ല്ലാ​ത്ത ക​ത്തി​യെ​ടു​ത്ത് ഇ​ഞ്ചി​ഞ്ചാ​യി ക്രൂ​ര​മാ​യി​ട്ടാ​ണ് അ​വ​ൾ മു​യ​ലി​നെ കൊ​ന്ന​ത്. നി​ര​വ​ധി ത​വ​ള​ക​ളെ​യും പ്രാ​വു​ക​ളെ​യും ഇ​തു​പോ​ലെ കൊ​ന്നു​വെ​ന്നും പൊ​ലീ​സ് പ​റ​യു​ന്നു.

Related posts

Leave a Comment