കാ​ട്ടു​മൃ​ഗ​ങ്ങ​ളെ കൊ​ന്ന് ഇ​റ​ച്ചി​യാ​ക്ക​ണം, തൽക്കാലം ആ​ന​യെ വെ​റു​തെ വി​ടാം; വനം മന്ത്രിയെ സ്റ്റേജിലിരുത്തി പി.​സി.​ജോ​ർ​ജിന്‍റെ വി​ചി​ത്ര നി​ർ​ദ്ദേ​ശങ്ങൾ ഇങ്ങനെ…

ഇ​ടു​ക്കി: വ​ന​ത്തി​ൽ അ​ധി​ക​മു​ള്ള മൃ​ഗ​ങ്ങ​ളെ കൊ​ന്ന് ഇ​റ​ച്ചി​യാ​ക്കി വി​ൽ​ക്കാ​ൻ വ​നം​വ​കു​പ്പ് മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്ന് പി.​സി.​ജോ​ർ​ജ് എം​എ​ൽ​എ. പെ​രി​യാ​ർ ക​ടു​വാ സ​ങ്കേ​ത​ത്തി​ന്‍റെ വാ​ർ​ഷി​ക ആ​ഘോ​ഷ​ത്തി​നി​ടെ സം​സാ​രി​ക്ക​വെ​യാ​യി​രു​ന്നു പൂ​ഞ്ഞാ​റി​ൽ​നി​ന്നു​ള്ള എം​എ​ൽ​എ​യു​ടെ വി​ചി​ത്ര നി​ർ​ദ്ദേ​ശം.

വ​ന്യ​മൃ​ഗ​ങ്ങ​ളെ ഭ​ക്ഷ​ണ​ത്തി​നാ​യി കൊ​ന്നു​തി​ന്നു​ന്ന​തു തെ​റ്റാ​യി കാ​ണു​ന്നി​ല്ല. കാ​ട്ടു​പ​ന്നി​ക​ൾ​ക്ക് ഫാ​മി​ൽ വ​ള​ർ​ത്തു​ന്ന പ​ന്നി​ക​ളെ അ​പേ​ക്ഷി​ച്ച് കൊ​ഴു​പ്പ് കു​റ​വാ​ണ്. അ​തി​നാ​ൽ ഇ​തി​നെ കൊ​ന്ന് ഇ​റ​ച്ചി വി​റ്റാ​ൽ സ​ർ​ക്കാ​രി​ന് അ​ധി​ക വ​രു​മാ​ന​മു​ണ്ടാ​ക്കാ​ൻ സാ​ധി​ക്കും. വ​ന​ത്തി​ൽ ആ​ന​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​ത് സ​മ്മ​തി​ക്കു​ന്നു​വെ​ങ്കി​ലും ഇ​വ​യെ ത​ത്കാ​ലം വെ​റു​തെ വി​ടാ​മെ​ന്നും പി.​സി.​ജോ​ർ​ജ് പ​റ​ഞ്ഞു.

വ​നം​മ​ന്ത്രി കെ.​രാ​ജു​വി​നെ വേ​ദി​യി​ലി​രു​ത്തി​യാ​യി​രു​ന്നു ജോ​ർ​ജി​ന്‍റെ പ​രാ​മ​ർ​ശം. ഉ​ട​ൻ​ത​ന്നെ മ​റു​പ​ടി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ മ​ന്ത്രി, വ​ന​ത്തി​നു​ള്ളി​ലു​ള്ള മൃ​ഗ​ങ്ങ​ളെ കൊ​ല്ലാ​നാ​കി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി.

Related posts