അമ്മയില്‍ വീണ്ടും ട്വിസ്റ്റ്, താരസംഘടനയുമായി ഇടഞ്ഞ കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി വീണ്ടും സംഘടനയിലേക്ക്, ദിലീപിന്റെ രാജിയോടെ എല്ലാം ശാന്തമായെന്ന് നടി, ഡബ്യൂസിസി വെട്ടില്‍

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ്. ഈ സംഭവത്തിന്റെ പേരില്‍ ആടിയുലഞ്ഞ താരസംഘടന അമ്മയില്‍ വലിയ രാജികള്‍ നടന്നിരുന്നു. ആക്രമിക്കപ്പെട്ട നടി സംഘടന വിടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ സംഭവത്തില്‍ മറ്റൊരു ട്വിസ്റ്റ് നടന്നിരിക്കുകയാണ്. രാജിവച്ച നടി വീണ്ടും അമ്മയിലേക്ക് തിരിച്ചെത്താന്‍ തല്പര്യം പ്രകടിപ്പിച്ചതായി ഒരു ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രതിസ്ഥാനത്തുള്ള ദിലീപിന്റെ രാജി ആവശ്യം ഉയര്‍ത്തിയാണ് നടി സംഘടന വിട്ടത്. എന്നാല്‍ നടി ഉയര്‍ത്തിയ ആ വിഷയത്തിന് ദിലീപിന്റെ രാജിയോടെ പരിഹാരമായെന്നാണ് അമ്മ എക്സിക്യൂട്ടീവ് ചുണ്ടിക്കാണിക്കുന്നത്. ദിലീപിനോട് രാജി ചോദിച്ചുവാങ്ങിയതാണെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍ തന്നെ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി എക്സിക്യൂട്ടീവ് അംഗങ്ങള്‍ ചിലര്‍ സംസാരിച്ചപ്പോള്‍ മടങ്ങി വരവിനെക്കുറിച്ച് അനുകൂല മറുപടി ലഭിച്ചതായും വിവരമുണ്ട്.

തുടക്കത്തില്‍ മുന്നില്‍ നിന്നിരുന്ന മഞ്ജു വാര്യര്‍ പിന്നീട് ഡബ്ല്യൂസിസിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് അവര്‍ അമ്മയ്ക്കൊപ്പമുണ്ടെന്ന സൂചന പുറത്ത് നല്‍കാന്‍ കഴിഞ്ഞതായും ഇത് താരസംഘടനയുടെ മുഖംമിനുക്കാന്‍ കാരണമായതായും വിലയിരുത്തുന്നു. എന്നാല്‍ ആക്രമിക്കപ്പെട്ട നടിയോശടാപ്പം രാജിവെച്ച ഗീതുമോഹന്‍ദാസിന്റെയും റിമ കല്ലിങ്കലിന്റെയും, രമ്യ നമ്പീശന്റെയും കാര്യത്തില്‍ ഇവര്‍ തിരിച്ചുവരണമെന്ന താത്പര്യം അറിയിച്ചാല്‍ മാത്രം പരിഗണിക്കുമെന്നാണ് വിവരം.

Related posts