ബിഎംഡബ്ല്യുവില്‍ സുഖിച്ചു യാത്ര ചെയ്ത മൂര്‍ഖനെ പുറത്താക്കിയത് സര്‍വീസ് സെന്ററില്‍ വച്ച് ! അബദ്ധം പറ്റിയത് പാമ്പിനെ കൊല്ലാനായി പുറത്തു കൂടി വണ്ടി കയറ്റിയ യുവ വ്യവസായികള്‍ക്ക് പിണഞ്ഞത് വമ്പന്‍ അമളി; വീഡിയോ വൈറലാവുന്നു…

ബിഎംഡബ്ല്യുവില്‍ ആഡംബര യാത്ര നടത്തിയ മൂര്‍ഖന്‍ പാമ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. കാറ് സര്‍വീസ് സെന്ററില്‍ എത്തിച്ചാണ് പാമ്പിനെ പുറത്തെടുത്തത്. തമിഴ്നാട്ടിലെ രണ്ട് യുവ വ്യവസായികള്‍ നടത്തിയ കാര്‍ യാത്രയില്‍ ഒപ്പം കൂടിയ മൂര്‍ഖനാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തിലടക്കം താരമായിരിക്കുന്നത്. വ്യാഴാഴ്ച്ചയാണ് ഏവരേയും ഞെട്ടിച്ച സംഭവം. തിരുപ്പൂരില്‍നിന്ന് മധുരയിലേക്ക് ഒരു വിവാഹത്തിന് പങ്കെടുക്കാന്‍ പോയതാണ് ഇവര്‍.

റോഡില്‍ വച്ച് കാര്‍ പാമ്പിന് മുകളിലൂടെ കയറിയിറങ്ങി. മൂര്‍ഖന്‍ ചത്തെന്ന് കരുതി ഇവര്‍ യാത്ര തുടര്‍ന്നപ്പോഴാണ് കഥയില്‍ ട്വിസ്റ്റുണ്ടാകുന്നത്. കാര്‍ കയറിയപ്പോള്‍ പാമ്പ് ചത്തിരുന്നില്ല. പകരം പാമ്പ് ടയറിലൂടെ കാറിനുള്ളില്‍ കയറിപ്പറ്റുകയായിരുന്നു.ആദ്യത്തെ തവണ പാമ്പിനെ കണ്ടപ്പോള്‍ ഇരുവരും അഗ്നിരക്ഷാസേനയെ വിളിക്കുകയും കാര്‍ പരിശോധിപ്പിക്കുകയും ചെയ്തു. എന്നാല്‍ ആ സമയത്ത് പാമ്പിനെ കണ്ടെത്താന്‍ സാധിച്ചില്ല. എന്നാല്‍ വീണ്ടും യാത്ര തുടര്‍ന്നതോടെ പാമ്പ് രണ്ടാമതും പ്രത്യക്ഷപ്പെട്ടു.

അതോടെ വ്യവസായികള്‍ ഇരുവരും കാറുമായി ബിഎംഡബ്‌ള്യുവിന്റെ സര്‍വീസ് സെന്ററിലെത്തി. തുടര്‍ന്ന് കാറിന്റെ മുന്‍ ടയറുകള്‍ നീക്കം ചെയ്യുകയും ബമ്പര്‍ ഇളക്കിമാറ്റുകയും ചെയ്ത ശേഷം പാമ്പിനെ പുറത്തിറക്കാനുള്ള ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് പാമ്പുപിടുത്തക്കാരനായ സഞ്ജയ് എന്നയാളെയും ജീവനക്കാര്‍ സര്‍വീസ് സെന്ററിലേക്ക് വിളിച്ചു. തുടര്‍ന്ന് സഞ്ജയ് കാറിന്റെ പാമ്പിനെ പുറത്തെടുക്കുകയായിരുന്നു. പാമ്പിനെ കാറിനുള്ളില്‍നിന്ന് പുറത്തെടുക്കുന്നതിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

Related posts