സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച​വ​ർ​ക്കു​ള്ള മ​റു​പ​ടി​യാ​കണം ബെ​ന്നി ബ​ഹ​നാ​ന്‍റെ വി​ജ​യമെന്ന് പി.​ടി. തോ​മ​സ് എംഎ​ൽഎ

അ​തി​ര​പ്പി​ള്ളി: യുഡിഎഫ് അ​തി​രപ്പി​ള്ളി മ​ണ്ഡ​ലം തെര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​ൻ പി.​ടി.തോ​മ​സ് എംഎൽഎ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല​യാ​ള​ത്തി​ന്‍റെ മ​ഹാ​ന​ടി അ​പ​മാ​നി​ക്ക​പ്പെട്ട​പ്പോ​ൾ വേ​ട്ട​ക്കാ​ർ​ക്കൊ​പ്പം കൂ​ടി വ​നി​ത​ക​ളെ അ​പ​മാ​നി​ച്ച​വ​രെ തി​രി​ച്ച​റി​യ​ണ​മെ​ന്നും ​അദ്ദേ ഹം ഓ​ർ​മപ്പെ​ടു​ത്തി.

സ​ർ​ക്കാ​ർ സമ്മാ​നി​ച്ച മ​ഹാ​പ്ര​ള​യ​ത്തി​ൽ മ​നു​ഷ്യാ​യു സുകൊ​ണ്ട് സ​ന്പാ​ദി​ച്ചെ​തെ​ല്ലാം ത​ക​ർ​ന്നടി​ഞ്ഞ​പ്പോ​ൾ ന​മ്മു​ടെ നേ​രെ തി​രി​ഞ്ഞ് നോ​ക്കാ​ത്ത​വ​ർ ഏ​ത് സി​ൽ​ക്ക​ണി​ഞ്ഞ് വ​ന്നാ​ലും ഇ​വി​ടെ ര​ക്ഷ​പ്പെ​ടില്ല. കേ​ര​ള​ത്തി​ലെ അ​ക്ര​മ രാ​ഷ്ട്രീ​യ​ത്തി​നെ​തി​രെ​യു​ള​ള വി​ധി​യെ​ഴു​ത്താ​കും തെര​ഞ്ഞെ​ടു​പ്പ് – അദ്ദേഹം കൂട്ടി ച്ചേർത്തു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മു​ര​ളി ച​ക്ക​ന്ത​റ അ​ധ്യക്ഷ​ത വ​ഹി​ച്ചു. വി.ഒ. പൈ​ല​പ്പ​ൻ, ടി.എ. ആ​ന്‍റോ, പി.കെ. ജേക്ക​ബ്, ജെ​യിം​സ് പോ​ൾ, അ​ഡ്വ. സി.​ജി ബാ​ല​ച​ന്ദ്ര​ൻ, ഒ.എസ്. ച​ന്ദ്ര​ൻ, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റുമാ​രാ​യ ബി​ജു പി. ​കാ​വു​ങ്ങ​ൽ, എ​ബി ജോർ​ജ്, മ​ണി​ക​ണ്ഠ​ദാ​സ്, ഷോ​ണ്‍ പ​ല്ലി​ശേ​രി, എം.ഡി. വ​ർ​ഗീസ്, അ​ഡ്വ. അ​രു​ണ്‍, ഡെ​ന്നീ​സ് കെ. ആ​ന്‍റ ണി, എം.എം. അ​നി​ൽ​കു​മാർ, ദി​ലി​ക് ദി​വാ​ക​ര​ൻ എ​ന്നി​വ​ർ പ്രസം ഗിച്ചു.

Related posts