പ​ശ്ചി​മേ​ഷ്യ​യി​ല്‍ സ​മാ​ധാ​നം; ലോ​ക​നേ​താ​ക്ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്തി പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ല്‍​ഹി: യു​എ​സ്-​ഇ​സ്ര​യേ​ല്‍-​ഇ​റാ​ന്‍ യു​ദ്ധം പ​ശ്ചി​മേ​ഷ്യ​യെ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​ന്‍ ന​യ​ത​ന്ത്ര​നീ​ക്ക​ങ്ങ​ളു​മാ​യി ഇ​ന്ത്യ. ഫ്രാ​ന്‍​സ്, ഖ​ത്ത​ര്‍, ജോ​ര്‍​ദാ​ന്‍, ഒ​മാ​ന്‍, മ​ലേ​ഷ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ ഭ​ര​ണാ​ധി​കാ​രി​ക​ളു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ടെ​ലി​ഫോ​ണി​ല്‍ ച​ര്‍​ച്ച ന​ട​ത്തി. ഊ​ര്‍​ജ​നി​ല​യ​ങ്ങ​ള്‍​ക്കും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍​ക്കും​നേ​രേ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ളെ ഇ​ന്ത്യ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു.

മേ​ഖ​ല​യി​ലെ സം​ഘ​ര്‍​ഷം കു​റ​യ്ക്കു​ന്ന​തി​നും സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നും ച​ര്‍​ച്ച​ക​ളും ന​യ​ത​ന്ത്ര​വു​മാ​ണ് ഏ​ക പോം​വ​ഴി​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഹോ​ര്‍​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യു​ള്ള സു​ര​ക്ഷി​ത​മാ​യ ച​ര​ക്കു​നീ​ക്കം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. എ​ണ്ണ-​വാ​ത​ക​നി​ല​യ​ങ്ങ​ള്‍​ക്കു​നേ​രേ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ള്‍ അ​നാ​വ​ശ്യ​മാ​യ യു​ദ്ധ​വ്യാ​പ​ന​ത്തി​നു കാ​ര​ണ​മാ​കു​മെ​ന്ന് മോ​ദി മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

സം​ഘ​ര്‍​ഷ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രെ സു​ര​ക്ഷി​ത​മാ​യി തി​രി​ച്ചെ​ത്തി​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന ഒ​മാ​നും ജോ​ര്‍​ദാ​നും പ്ര​ധാ​ന​മ​ന്ത്രി ന​ന്ദി അ​റി​യി​ച്ചു. ഖ​ത്ത​റി​ലെ ഇ​ന്ത്യ​ന്‍ സ​മൂ​ഹ​ത്തി​നു ന​ല്‍​കു​ന്ന പി​ന്തു​ണ​യ്ക്ക് ഖ​ത്ത​ര്‍ അ​മീ​റി​നോ​ട് പ്ര​ധാ​ന​മ​ന്ത്രി ക​ട​പ്പാ​ട് രേ​ഖ​പ്പെ​ടു​ത്തി. റ​മ​ദാ​ന്‍ മാ​സ​ത്തി​ന്റെ​യും ചെ​റി​യ പെ​രു​ന്നാ​ളി​ന്റെ​യും പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നേ​താ​ക്ക​ള്‍​ക്ക് മോ​ദി ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു.

ഫ്ര​ഞ്ച് പ്ര​സി​ഡ​ന്റ് ഇ​മ്മാ​നു​വ​ല്‍ മാ​ക്രോ​ണു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യി​ല്‍, മേ​ഖ​ല​യി​ലെ സം​ഘ​ര്‍​ഷം ല​ഘൂ​ക​രി​ക്കാ​ന്‍ ഇ​ന്ത്യ​യും ഫ്രാ​ന്‍​സും ചേ​ര്‍​ന്നു പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്ന് ഇ​രു​നേ​താ​ക്ക​ളും ഉ​റ​പ്പു​ന​ല്‍​കി.ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ എ​ല്‍​എ​ന്‍​ജി പ്ലാ​ന്റ് ആ​യ സൗ​ത്ത് പാ​ഴ്‌​സി​നു​നേ​രേ ഇ​സ്ര​യേ​ല്‍ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​നു തി​രി​ച്ച​ടി​യാ​യി ഗ​ള്‍​ഫ് മേ​ഖ​ല​യി​ലെ എ​ണ്ണ-​വാ​ത​ക നി​ല​യ​ങ്ങ​ള്‍​ക്കെ​തി​രേ ഇ​റാ​ന്‍ ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

ഇ​തി​നി​ടെ, അ​യ​ല്‍​രാ​ജ്യ​ങ്ങ​ളെ ആ​ക്ര​മി​ക്കു​ന്ന​ത് തു​ട​ര്‍​ന്നാ​ല്‍ ഇ​റാ​ന്റെ ഊ​ര്‍​ജ​മേ​ഖ​ല പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്റ് ഡോ​ണ​ള്‍​ഡ് ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ഇ​റാ​ന് ഇ​നി യു​റേ​നി​യം സ​മ്പു​ഷ്ടീ​ക​ര​ണ​മോ ബാ​ല​സ്റ്റി​ക് മി​സൈ​ല്‍ നി​ര്‍​മാ​ണ​മോ സാ​ധ്യ​മ​ല്ലെ​ന്ന് ഇ​സ്രാ​യേ​ല്‍ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ന്‍ നെ​ത​ന്യാ​ഹു​വും പ്ര​ഖാ​പി​ച്ചു.

Related posts

Leave a Comment