പി.​സി ജോ​ർ​ജി​നെ​തി​രെ പീ​ഡ​ന​ക്കേ​സ്; ലൈംഗിക താൽപര്യത്തോടെ കടന്നു പിടിച്ചെന്ന പരാതി നൽകിയത് സോളാർ കേസ് തട്ടിപ്പിലെ പ്രതി

തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ർ കേ​സ് പ്ര​തി​യു​ടെ പ​രാ​തി​യി​ൽ പി.​സി ജോ​ർ​ജി​നെ​തി​രെ പീ​ഡ​ന​ക്കേ​സ്. മ്യൂ​സി​യം പോ​ലീ​സാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​ര​മാ​ണ് കേ​സ്. പി.​സി ജോ​ർ​ജി​നെ കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്തേ​ക്കു​മെ​ന്നാ​ണ് വി​വ​രം.

സോ​ളാ​ർ കേ​സ് പ്ര​തി മു​ൻ​പ് മ്യൂ​സി​യം പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ത്ത​ത്. പി.​സി ജോ​ർ​ജ് സോ​ളാ​ർ കേ​സ് പ്ര​തി​യെ ഗ​സ്റ്റ്ഹൗ​സി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യെ​ന്നും മ​റ്റു​മാ​യി​രു​ന്നു പ​രാ​തി.

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ വ്യാ​ജ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ള്‍ ന​ട​ത്തി ക​ലാ​പ​മു​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന കെ.​ടി ജ​ലീ​ലി​ന്‍റെ പ​രാ​തി​യി​ൽ ക്രൈം​ബ്രാ​ഞ്ച് ഇ​ന്ന് പി.​സി ജോ​ർ​ജി​നെ ചോ​ദ്യം ചെ​യ്തി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം ഗ​സ്റ്റ്ഹൗ​സി​ലാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ൽ.

ഇ​തി​നി​ടെ​യാ​ണ് മ്യൂ​സി​യം പോ​ലീ​സ് പീ​ഡ​ന പ​രാ​തി​യി​ൽ ജോ​ർ​ജി​നെതിരെ കേസെടുത്തതായി അറിയിച്ചത്.

Related posts

Leave a Comment