തീ​ര​ദേ​ശ പ​രി​പാ​ല​ന നി​യ​മ ലം​ഘനം;  സുപ്രീംകോടതി പൊളിക്കാൻ നിർദേശിച്ച മ​ര​ടി​ലെ  ഫ്ലാറ്റു​ക​ൾ വി​ദ​ഗ്ധസം​ഘം പ​രി​ശോ​ധിച്ചു

കൊ​ച്ചി: തീ​ര​ദേ​ശ പ​രി​പാ​ല​ന നി​യ​മം ലം​ഘി​ച്ച് നി​ർ​മി​ച്ച​തി​ന്‍റെ പേ​രി​ൽ സു​പ്രീം​കോ​ട​തി പൊ​ളി​ച്ചു​നീ​ക്കാ​ൻ നി​ർ​ദേ​ശി​ച്ച മ​ര​ടി​ലെ അ​ഞ്ച് ഫ്ലാ​റ്റ് സ​മു​ച്ച​യ​ങ്ങ​ളി​ല്‍ വി​ദ​ഗ്ധ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി. ഫ്ലാ​റ്റു​ക​ള്‍ പൊ​ളി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ല്‍ അ​ത് പ​രി​സ്ഥി​തി​യെ എ​ങ്ങി​നെ ബാ​ധി​ക്കു​മെ​ന്നു വി​ല​യി​രു​ത്തു​ന്ന​തി​നാ​യാ​ണ് ചെ​ന്നൈ ഐ​ഐ​ടി​യി​ൽ​നി​ന്നു​ള്ള വി​ദ​ഗ്ധ സം​ഘം ഹോ​ളി​ഡേ ഹെ​റി​റ്റേ​ജ്, ഹോ​ളി ഫെ​യ്ത്ത്, ജ​യി​ന്‍ ഹൗ​സിം​ഗ്, കാ​യ​ലോ​രം അ​പ്പാ​ര്‍​ട്ട്മെ​ന്‍റ്, ആ​ല്‍​ഫ വെ​ഞ്ച്വേ​ഴ്സ് എ​ന്നീ ഫ്ലാ​റ്റു​ക​ളി​ലെ​ത്തി​യ​ത്.

ഇ​ന്നു രാ​വി​ലെ 10.30 ഓ​ടെ എ​ത്തി​യ സം​ഘ​ത്തോ​ടൊ​പ്പം മ​ര​ട് മു​ന്‍​സി​പ്പാ​ലി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ണ്ടാ​യി​രു​ന്നു. അ​ഞ്ച് ഫ്ലാ​റ്റു​ക​ളു​ടെ പ്ലാ​ന​ട​ക്കം വി​ദ​ഗ്ധ സം​ഘം ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കി ഐ​ഐ​ടി സം​ഘം എ​റ​ണാ​കു​ളം ഗ​സ്റ്റ് ഹൗ​സി​ല്‍ യോ​ഗം ചേ​ര്‍​ന്നു. സ​ര്‍​ക്കാ​ര്‍ പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​താ​യാ​ണ് സൂ​ച​ന.

നി​ല​വി​ൽ ഫ്ലാ​റ്റ് സ​മു​ച്ച​യം പൊ​ളി​ക്ക​ണ​മെ​ന്ന സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ന് താ​ത്ക്കാ​ലി​ക സ്റ്റേ ​ല​ഭി​ച്ചി​ട്ടു​ണ്ട്. ഫ്ലാ​റ്റി​ലെ താ​മ​സ​ക്കാ​ര്‍ ന​ല്‍​കി​യ റി​ട്ട് ഹ​ര്‍​ജി​യി​ല്‍ സു​പ്രീം​കോ​ട​തി അ​വ​ധി​ക്കാ​ല ബെ​ഞ്ചി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്. ആ​റ് ആ​ഴ്ച​ത്തേ​ക്ക് ത​ല്‍​സ്ഥി​തി തു​ട​രാ​നാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്ന​ത്. ഫ്ലാ​റ്റ് പൊ​ളി​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വ് അ​ടി​യ​ന്ത​ര​മാ​യി സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് 32 താ​മ​സ​ക്കാ​രാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Related posts