ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ക​റ​ങ്ങി നടന്ന് പി​ടി​ച്ചു​പ​റി ന​ട​ത്തു​ന്ന മൂ​ന്നം​ഗ​സം​ഘം പോലീസ് പിടിയിൽ

തിരുവനന്തപുരം: ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ക​റ​ങ്ങി​ന​ട​ന്ന് പി​ടി​ച്ചു​പ​റി ന​ട​ത്തു​ന്ന മൂ​ന്നം​ഗ​സം​ഘം റി​മാ​ന്‍​ഡി​ല്‍. ചാ​ല ക​രി​മ​ഠം സ്വ​ദേ​ശി രാ​ഹു​ല്‍ (28), നെ​ടു​മ​ങ്ങാ​ട് മ​ഞ്ച വെ​ള്ളൂ​ര്‍​ക്കോ​ണം സ്വ​ദേ​ശി സ​ജി സ്റ്റീ​ഫ​ന്‍ (25), മ​ഞ്ച വെ​ള്ളൂ​ര്‍​ക്കോ​ണം പാ​തി​രി​യോ​ട് സ്വ​ദേ​ശി നി​ധീ​ഷ് (25) എ​ന്നി​വ​രാ​ണ് റി​മാ​ന്‍​ഡി​ലാ​യ​ത്.

ആ​യി​രൂ​പ്പാ​റ ശാ​സ്ത​വ​ട്ടം സ്വ​ദേ​ശി​നി​യും മെ​ഡി​ക്ക​ല്‍ കോ​ള​ജ് ചാ​ല​ക്കു​ഴി റോ​ഡി​ല്‍ വീ​ട്ടു​ജോ​ലി​ക്ക് നി​ല്‍​ക്കു​ന്ന​യാ​ളു​മാ​യ അ​മ്പി​ളി (42) യു​ടെ പ​ണം അ​ട​ങ്ങി​യ പ​ഴ്സ് ഓ​ട്ടോ​യി​ല്‍ എ​ത്തി ക​വ​ര്‍​ന്ന കേ​സി​ലാ​ണ് പ്ര​തി​ക​ള്‍ വ​ല​യി​ലാ​യ​ത്. 2013ല്‍ ​തൃ​ക്ക​ണ്ണാപു​രം ആ​റ്റി​ല്‍ സു​ഹൃ​ത്ത് ന​ന്ദു​വി​നെ ത​ള്ളി​യി​ട്ടു​കൊ​ന്ന കേ​സി​ലെ പ്ര​തി​യാ​ണ് രാ​ഹു​ൽ.

അ​തേ​വ​ര്‍​ഷം ത​ന്നെ കി​ള്ളി​പ്പാ​ലം ബി​വ​റേ​ജ​സ് കു​ത്തി​ത്തു​റ​ന്ന് പ​ണ​വും മ​ദ്യ​വും ക​വ​ര്‍​ന്ന​തി​നും അ​ടി​പി​ടി, മോ​ഷ​ണം എ​ന്നി​വ​യ്ക്കും ഇ​യാ​ള്‍​ക്കെ​തി​രെ കേ​സു​ണ്ട്. സ​ജി സ്റ്റീ​ഫ​ന് നെ​ടു​മ​ങ്ങാ​ട് സ്റ്റേ​ഷ​നി​ല്‍ അ​ടി​പി​ടി, പി​ടി​ച്ചു​പ​റി കേ​സു​ക​ളു​ണ്ട്.

മെ​ഡി​ക്ക​ല്‍​കോ​ള​ജ് സി​ഐ കെ.​എ​സ് .അ​രു​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്ഐ ആ​ര്‍.​എ​സ്. ശ്രീ​കാ​ന്ത്, ക്രൈം ​എ​സ്ഐ ഗോ​പ​കു​മാ​ര്‍, സി​പി​ഒ​മാ​രാ​യ വി​നീ​ത്, വി​നോ​ദ് എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട സം​ഘം ഉ​ള്ളൂ​ര്‍ ഭാ​ഗ​ത്തു​നി​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Related posts