പട്ടാപകൽ യു​വ​തി​യെ കയറിപിടിക്കാൻ ശ്രമം;  ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ  യുവാവിനെ പിടികൂടി 

ത​ല​ശേ​രി: പ​ട്ടാ​പ്പ​ക​ൽ ന​ടു​റോ​ഡി​ൽ ഇ​രു​പ​ത്തി​യാ​റു​കാ​രി​യെ ക​ട​ന്നു പി​ടി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഇ​രു​പ​ത്തി​യൊ​മ്പ​തു​കാ​ര​ൻ അ​റ​സ്റ്റി​ൽ. ധ​ർ​മ​ടം മീ​ത്ത​ലെ പീ​ടി​ക ഫാ​ത്തി​മ്മ ക്വാ​ർ​ട്ടേ​ഴ്‌​സി​ൽ റ​ഫ്ഷാ​ഖി (29) നെ​യാ​ണ് ടൗ​ൺ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത് .

ഇ​ന്ന​ലെ പ​ക​ൽ ജൂ​ബി​ലി റോ​ഡി​ലെ എ​വ​റ​സ്റ്റ് അ​പ്പാ​ർ​ട്ട്മെ​ന്‍റി​നു സ​മീ​പ​മാ​ണ് സം​ഭ​വം. സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലേ​ക്ക് ജോ​ലി​ക്കാ​യി വ​രി​ക​യാ​യി​രു​ന്ന യു​വ​തി​യെ ന​ടു റോ​ഡി​ൽ വെ​ച്ച് പ്ര​തി ക​ട​ന്നു പി​ടി​ക്കു​ക​യാ​യി​രു​ന്നു. ബ​ഹ​ളം കേ​ട്ട് ഓ​ടി​ക്കൂ​ടി​യ പ​രി​സ​ര​വാ​സി​ക​ൾ പ്ര​തി​യെ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Related posts