മധ്യസ്ഥനും കുടുങ്ങി! മിനി ഊട്ടിയില്‍ ഡോക്യുമെന്ററി ഷൂട്ടിംഗിനായി എത്തിയ വിദ്യാര്‍ഥിനികളെ കയ്യില്‍ കയറി പിടിച്ചു; സിപിഎം ബ്രാഞ്ച് സെക്രട്ടറിയുള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

peedanamകൊ​ണ്ടോ​ട്ടി: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർ​ഥി​നി​ക​ളോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ സം​ഭ​വ​ത്തി​ൽ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യു​ൾ​പ്പെ​ടെ മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ.നെ​ടി​യി​രു​പ്പ് എ​ൻ​എ​ച്ച് കോ​ള​നി ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഷാ​ജി(42), എ​ൻ​എ​ച്ച് കോ​ള​നി സ്വ​ദേ​ശി​ക​ളാ​യ ര​വി(45), ഷൈ​ജു(34) എ​ന്നി​വ​രെ​യാ​ണ് കൊ​ണ്ടോ​ട്ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

ഇം​ഗ്ലീ​ഷ് പി​ജി വി​ദ്യാ​ർ​ഥി​നി​ക​ളാ​യ മൂ​ന്നു പേ​ർ നെ​ടി​യി​രു​പ്പ് എ​ൻ​എ​ച്ച് കോ​ള​നി​ക്ക് സ​മീ​പ​ത്തെ മി​നി ഊ​ട്ടി​യി​ൽ ഡോ​ക്യു​മെ​ന്‍റ​റി ഷൂ​ട്ടിം​ഗി​നാ​യി എ​ത്തി​യ​താ​യി​രു​ന്നു. ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ എ​ത്തി​യ ര​വി​യും ഷൈ​ജു​വും ഇ​വ​രോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് പ​രാ​തി.

വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ ക​യ്യി​ൽ ക​യ​റി​പി​ടി​ച്ച​താ​യും മൊ​ബൈ​ലി​ൽ ഫോ​ട്ടോ എ​ടു​ത്ത​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. അ​സ​ഭ്യം പ​റ​യു​ക​യും ത​ട​ഞ്ഞു നി​ർ​ത്തു​ക​യും ചെ​യ്തു. പ്ര​ശ്ന​ത്തി​നി​ടെ ഒ​ത്തു​തീ​ർ​പ്പി​നെ​ത്തി​യ​ഷാ​ജി​യും ഇ​വ​ർ​ക്കൊ​പ്പം ചേ​രു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ പ​രാ​തി.

Related posts