വി​വാ​ഹവാ​ഗ്ദാ​നം ന​ൽ​കി പീഡനം: ഭർത്താവുമായി പിരിഞ്ഞുകഴിയുന്ന യുവതിക്ക് മാനനഷ്ടത്തിനൊപ്പം സാമ്പത്തിക നഷ്ടവും; വൈക്കത്തെ സംഭവം ഇങ്ങനെ..

വൈ​ക്കം: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ പീ​ഡി​പ്പി​ക്കു​ക​യും ന​ഗ്ന വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ പോ​ലീ​സ് പി​ടി​യി​ലാ​യ പാ​ലാ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ യു​വ​തി പ​രി​ച​യ​പ്പെ​ട്ട​ത് ഫേ​സ് ബു​ക്കു വ​ഴി.

വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്തി​രു​ന്ന യു​വ​തി ഭ​ർ​ത്താ​വു​മാ​യി പി​രി​ഞ്ഞു ക​ഴി​യു​ന്ന​തി​നി​ട​യി​ലാ​ണ് ഫെ​യ്സ്ബു​ക്കി​ലൂ​ടെ പാ​ലാ ളാ​ലം ചാ​ത്ത​ക്കു​ട​ത്ത് ദീ​പ​ക് വേ​ലാ​യു​ധ​നെ (35) പ​രി​ച​യ​പ്പെ​ടു​ന്ന​ത്.

നി​ര​ന്ത​ര​മാ​യ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ യു​വ​തി​യു​മാ​യി ഏ​റെ അ​ടു​ത്ത ദീ​പ​ക് വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ പീ​ഡി​പ്പി​ക്കു​ക​യും ​ന​ഗ്ന വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ക​യുമാ​യി​രു​ന്നു.

യു​വതി​യെ ക​ബ​ളി​പ്പി​ച്ച് ശാ​രീ​രി​ക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്ത​തി​ന് പു​റ​മെ ഇ​യാ​ൾ യു​വ​തി​യെ സാ​ന്പ​ത്തി​ക​മാ​യും ചൂ​ഷ​ണം ചെ​യ്തെ​ന്ന് യു​വ​തി ആ​രോ​പി​ക്കു​ന്നു.

വൈ​ക്കം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് കേ​സെ​ടു​ത്ത വൈ​ക്കം പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment