പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ കടത്തിക്കൊണ്ടുപോയി പീഡനം;  പത്തൊമ്പതുകാരൻ പോലീസ് പിടിയിൽ

വൈ​ക്കം: 15 കാ​രി​യാ​യ വി​ദ്യാ​ർ​ഥി​നി​യെ പ്ര​ലോ​ഭി​പ്പി​ച്ചു ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ സം​ഭ​വത്തി​ൽ കാ​മു​ക​നെ അ​റ​സ്റ്റ് ചെ​യ്തു. വൈ​ക്കം പു​ളി​ഞ്ചു​വ​ട് സ്വ​ദേ​ശി​യാ​യ അ​ഭി​ജി​ത്തി(19)നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. യു​വാ​വി​നെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. വ്യാ​ഴാ​ഴ്ച ചെ​ന്പ് കൊ​ച്ച​ങ്ങാ​ടി​യി​ലെ ജ്യോൽ​സ്യ​നെ ക​ണ്ടു മാ​താ​വു​മാ​യി വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന​തി​നി​ട​യി​ൽ മാ​താ​വി​നെ ക​ബ​ളി​പ്പി​ച്ചു പ​ണം വാ​ങ്ങി കാ​മു​ക​നൊ​പ്പം 15 കാ​രി​ ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു.

ത​ല​യാ​ഴം കൂ​വ​ത്തെ യു​വാ​വി​ന്‍റെ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ യു​വാ​വ് പെ​ണ്‍​കു​ട്ടി​യു​മാ​യി എ​ത്തി​യ വി​വ​ര​മ​റി​ഞ്ഞു പോ​ലീ​സ് എ​ത്തി ഇ​വ​രെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. വി​ദ്യാ​ർ​ഥി​നി​യെ കാ​ണാ​നി​ല്ലെ​ന്നു ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

പെ​ണ്‍​കു​ട്ടി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ ശാ​രീ​രി​ക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്ത​താ​യി തെ​ളി​ഞ്ഞ​തി​നാ​ൽ യു​വാ​വി​നെ​തി​രെ പോ​സ്കോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്കു​മെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ച ത​ല​യോ​ല​പ്പ​റ​ന്പ് പോ​ലീ​സ് സം​ഭ​വം ന​ട​ന്ന​ത് വൈ​ക്കം പോ​ലീ​സി​ന്‍റെ അ​ധി​കാ​ര​പ​രി​ധി​യി​ലാ​യ​തി​നാ​ൽ കേ​സ് വൈ​ക്കം പോ​ലീ​സി​നു കൈ​മാ​റു​ക​യാ​യി​രു​ന്നു.

Related posts