ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ 14 കാ​രി​ക്കു ട്രെ​യി​നി​ൽ പീ​ഡ​നം; ക​ർ​ണാ​ട​ക സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

ത​ല​ശേ​രി: ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ പ​തി​നാ​ലു​കാ​രി​യെ ട്രെ​യി​നി​ൽ പീ​ഡി​പ്പി​ച്ച കേ​സി​ൽ ക​ർ​ണാ​ട​ക സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. ക​ർ​ണാ​ട​ക സ്വ​ദേ​ശി അ​മ​ൻ ബാ​ബു​വാ​ണ് (31) അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

നാ​ടോ​ടി​യാ​യ ഇ​ത​ര​സം​സ്ഥാ​ന​ത്തു നി​ന്നു​ള്ള പെ​ൺ​കു​ട്ടി​യാ​ണ് എ​ട​ക്കാ​ടി​നും ത​ല​ശേ​രി​ക്കും ഇ​ട​യി​ൽ ട്രെ​യി​നി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. ത​ല​ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് പെ​ൺ​കു​ട്ടി​യു​ടെയും യു​വാ​വി​ന്‍റെ​യും പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ നാ​ട്ടു​കാ​ർ വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഇ​രു​വ​രെയും പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് പീ​ഡ​ന വി​വ​രം പു​റ​ത്തു​വ​ന്ന​ത്.സം​ഭ​വം ന​ട​ന്ന​ത് ട്രെ​യി​നി​ലാ​യ​തി​നാ​ൽ ടൗ​ൺ പോ​ലീ​സ് കേ​സ് റെ​യി​ൽ​വെ പോ​ലീ​സി​ന് കൈ​മാ​റും.

Related posts

Leave a Comment