ര​ണ്ടാ​ന​ച്ഛ​ന്‍റെ​യും അ​യ​ൽ​വാ​സി​യു​ടെ​യും പീഡനം സ​ഹി​ക്ക​വ​യ്യാ​തെ 15കാ​രി വീ​ടു​വി​ട്ടു;   കാണാതായ പെൺകുട്ടിയെ കണ്ടെത്തിയപ്പോൾ പുറത്തു വന്നത് ഞെട്ടിക്കുന്ന പീഡന വിവരം; പ്ര​തി​ക​ൾ ര​ണ്ടു പേ​രും  അറസ്റ്റിൽ

കോ​ട്ട​യം: ര​ണ്ടാ​ന​ച്ഛ​ന്‍റെ​യും അ​യ​ൽ​വാ​സി​യു​ടെ​യും ലൈംഗിക പീഡ​നം സ​ഹി​ക്ക​വ​യ്യാ​തെ 15 കാ​രി വീ​ടു​വി​ട്ടു. കാ​ണാ​താ​യെ​ന്ന പ​രാ​തി​യെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച പോ​ലീ​സ് പെ​ണ്‍​കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​പ്പോ​ഴാ​ണു പീ​ഡ​ന​വി​വ​രം പു​റ​ത്താ​യ​ത്. പ്ര​തി​ക​ൾ ര​ണ്ടു പേ​രും അ​റി​സ്റ്റി​ലാ​യി. മു​ണ്ട​ക്ക​യം പോ​ലീ​സാ​ണു പ്ര​തി​ക​ളെ ഇ​ന്ന് അ​റ​സ്റ്റു​ചെ​യ്ത​ത്.

ഒ​രാ​ഴ്ച മു​ന്പാ​ണു 15കാ​രി​യെ കാ​ണാ​നി​ല്ലെ​ന്നു കാ​ണി​ച്ച് അ​മ്മ മു​ണ്ട​ക്ക​യം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ പെ​ണ്‍​കു​ട്ടി പൂ​ഞ്ഞാ​റി​ലു​ള്ള ബ​ന്ധു​വീ​ട്ടി​ൽ ഉ​ണ്ടെ​ന്നു മ​ന​സി​ലാ​ക്കി. പോ​ലീ​സ് അ​വിടെ​യെ​ത്തി പെ​ണ്‍​കു​ട്ടി​യു​ടെ വി​ശ​ദ​മാ​യ മൊ​ഴി​യെ​ടു​ത്തു. അ​പ്പോ​ഴാ​ണു പീ​ഡ​ന​വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്.

ര​ണ്ടാ​ന​ച്ഛന്‍റെ​യും അ​യ​ൽ​വാ​സി​യാ​യ യു​വാ​വി​ന്‍റെ​യും ഉ​പ​ദ്ര​വം സ​ഹി​ക്ക​വ​യ്യാ​തെ വീ​ടു​വി​ട്ട​താ​ണെ​ന്നു പെ​ണ്‍​കു​ട്ടി മൊ​ഴി ന​ൽ​കി. പെ​ണ്‍​കു​ട്ടി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കി പീ​ഡ​ന​വി​വ​രം സ്ഥി​രീ​ക​രി​ച്ചു. ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​ക​ളെ ഇ​ന്നു രാ​വി​ലെ​യാ​ണു അ​റ​സ്റ്റു ചെ​യ്ത​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി സി​ഐ സാ​ജു ജോ​സ്, മു​ണ്ട​ക്ക​യം എ​സ്ഐ അ​നൂ​പ് ജോ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​റ​സ്റ്റു​ചെ​യ്ത​ത്.

Related posts