സൂ​ര്യാ​ഘാ​ത ഭീ​ഷ​ണി: തൊ​ഴി​ൽസ​മ​യം പു​ന:​ക്ര​മീ​ക​രി​ച്ചു  ലേ​ബ​ർ ക​മ്മി​ഷ​ണ​ർ ഉ​ത്ത​ര​വാ​യി;  ഉ​ച്ച​യ്ക്ക് 12 മു​ത​ൽ വൈ​കു​ന്നേ​രം മൂ​ന്നു​വ​രെ വി​ശ്ര​മ​വേ​ള ആ​യി​രി​ക്കും

ആ​ല​പ്പു​ഴ: പ​ക​ൽ താ​പ​നി​ല ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന​തി​നാ​ൽ സം​സ്ഥാ​ന​ത്ത് വെ​യി​ല​ത്ത് നി​ന്നു പ​ണി​യെ​ടു​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സൂ​ര്യാ​ഘാ​തം ഏ​ൽ​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഇ​വ​രു​ടെ തൊ​ഴി​ൽ സ​മ​യം ക്ര​മീ​ക​രി​ച്ച് ലേ​ബ​ർ ക​മ്മി​ഷ​ണ​ർ ഉ​ത്ത​ര​വാ​യി.

ഏ​പ്രി​ൽ 30 വ​രെ പ​ക​ൽ ഷി​ഫ്റ്റി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് ഉ​ച്ച​യ്ക്ക് 12 മു​ത​ൽ വൈ​കു​ന്നേ​രം മൂ​ന്നു​വ​രെ വി​ശ്ര​മ​വേ​ള ആ​യി​രി​ക്കും. ഇ​വ​രു​ടെ ജോ​ലി സ​മ​യം രാ​വി​ലെ ഏ​ഴു​മു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴു​വ​രെ​യു​ള്ള സ​മ​യ​ത്തി​നു​ള്ളി​ൽ എ​ട്ടു​മ​ണി​ക്കൂ​റാ​യി നി​ജ​പ്പെ​ടു​ത്തി.

രാ​വി​ലെ​യും ഉ​ച്ച​യ്ക്കു​ശേ​ഷ​വു​മു​ള്ള മ​റ്റു ഷി​ഫ്റ്റു​ക​ളി​ലെ ജോ​ലി സ​മ​യം ഉ​ച്ച​യ്ക്ക് 12നു ​അ​വ​സാ​നി​ക്കു​ന്ന പ്ര​കാ​ര​വും വൈ​കു​ന്നേ​രം മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന പ്ര​കാ​ര​വും പു​നഃ​ക്ര​മീ​ക​രി​ച്ചു. നി​ർ​ദ്ദേ​ശം തൊ​ഴി​ലു​ട​മ​ക​ളും ക​രാ​റു​കാ​രും പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ല ലേ​ബ​ർ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. സൂ​ര്യാ​ഘാ​തം ഏ​ൽ​ക്കു​ന്ന​തി​ന് സാ​ധ്യ​ത​യി​ല്ലാ​ത്ത സ​മു​ദ്ര​നി​ര​ത്തി​ൽ നി​ന്ന് 3000 അ​ടി​യി​ൽ കൂ​ടു​ത​ൽ ഉ​യ​ര​മു​ള്ള മേ​ഖ​ല​ക​ളെ ഉ​ത്ത​ര​വി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

Related posts