ഇരുപതുകാരന്‍റെയും പതിനാറുകാരിയുടെയും പ്രണയത്തി നിടയ്ക്ക് അരുതാത്തത് സംഭവിച്ചു;  മൂന്നു മാസം ഗർഭിണിയായ  വിദ്യാർഥിനിയെക്കൂട്ടി ഗർഭഛിദ്രത്തിന്  ആശുപത്രിയിൽ എത്തി; പിന്നെ നടന്നതെല്ലാം  തുറന്ന് പറഞ്ഞ് പോലീസ് സ്റ്റേഷനിലും

തി​രു​വ​ന​ന്ത​പു​രം: പ​തി​നാ​റു​കാ​രി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീഡിപ്പിച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. അ​ഞ്ചു​തെ​ങ്ങ് പു​തു​വ​ൽ​പു​ര​യി​ടം വീ​ട്ടി​ൽ ഹെ​ന്ന​ഡി (20) യെ​യാ​ണ് അ​ഞ്ചു​തെ​ങ്ങ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​ദേ​ശ​വാ​സി​യാ​യ പെ​ണ്‍​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി ഇ​യാ​ൾ നി​ര​വ​ധി ത​വ​ണ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച് വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

മൂ​ന്ന് മാ​സം ഗ​ർ​ഭി​ണി​യാ​യ പെ​ണ്‍​കു​ട്ടി​യെ വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് ഗ​ർ​ഭഛി​ദ്രം ന​ട​ത്താ​ൻ പ്ര​തി ശ്ര​മി​ച്ചു. ഈ ​വി​വ​രം ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് കേ​സെ​ടു​ത്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ട​യ്ക്കാ​വൂ​ർ സി​ഐ. ജി.​ബി.​മു​കേ​ഷ്, അ​ഞ്ചു​തെ​ങ്ങ് എ​സ്ഐ. അ​രു​ണ്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts