മതവികാരം വ്രണപ്പെടുത്തിയതിന് അല്‍ഫോന്‍സ് പുത്രന്‍ മാപ്പു പറയണം! ലിജോ ജോസ് പല്ലിശേരിയ്ക്കുള്ളത് പുറകേയുണ്ട്; മാണിക്യ മലരിനെതിരെ രംഗത്തെത്തിയവരെ പരിഹസിച്ച് യുവാവ്

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ‘ഒരു അഡാറ് ലവിലെ’ ആദ്യഗാനം വൈറലായതോടെ ഈ ഗാനത്തിലൂടെ ഇസ്ലാം മതവിശ്വാസം വ്രണപ്പെട്ടുവെന്നാരോപിച്ച് ഒരു പറ്റം യുവാക്കള്‍ രംഗത്തെത്തിയതോടെ പുലിവാല് പിടിച്ചത് സംവിധായകനും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുമാണ്. ഗാനം പിന്‍വലിക്കുമെന്ന് പറഞ്ഞെങ്കിലും പ്രേക്ഷകരുടെ സ്വീകാര്യത മാനിച്ച് പിന്‍വലിക്കില്ലെന്ന് സംവിധായകന്‍ പിന്നീട് തീരുമാനിക്കുകയായിരുന്നു.

ഇപ്പോഴിതാ, മതവികാരം വ്രണപ്പെട്ടുവെന്ന് ആരോപിച്ച് രംഗത്തെത്തിയവരെ പരോക്ഷമായി പരിഹസിച്ച് യുവഎഴുത്തുകാരനും ഡോക്ടറുമായ നെല്‍സണ്‍ ജോസഫ് രംഗത്തെത്തിയിരിക്കുന്നു. അല്‍ഫോന്‍സ് പുത്രന്റെ പ്രേമത്തെയാണ് ഇതിനായി നെല്‍സണ്‍ കൂട്ടുപിടിക്കുന്നത്. ക്രിസ്ത്യാനികളുടെ വികാരം വ്രണപ്പെടുത്തിയ അല്‍ഫോണ്‍സ് പുത്രന്‍ മാപ്പ് പറയണമെന്നാണ് നെല്‍സണ്‍ പറയുന്നത്. എന്ന് ഉണര്‍ന്ന ക്രിസ്ത്യാനിയെന്ന് അദ്ദേഹം എടുത്തു പറയുന്നുണ്ട്.

വൈറലാകുന്ന നെല്‍സണ്‍ന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…

മിസ്റ്റര്‍ അല്‍ഫോന്‍സ് പുത്രന്‍,

താനെന്താടോ കരുതിയത്? പള്ളി തനിക്ക് ഒളിച്ചുകളിക്കാനുള്ള സ്ഥലമാണെന്നോ? പള്ളി പ്രാര്‍ത്ഥിക്കാനുള്ള സ്ഥലമാണ്. അല്ലാതെ പറയാതെ കയറി ഒളിക്കാനുള്ള സ്ഥലമല്ല. പിന്നെ, സിനിമയുടെ സീന്‍ ഗായകസംഘത്തിലെ ഒരു ക്രിസ്ത്യന്‍ യുവാവ് സ്ത്രീകളുടെ വശത്ത് നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയുടെ അടുത്ത് ചെന്ന് ഡാന്‍സ് കളിക്കുന്നതാണ്.

ക്രിസ്ത്യന്‍ യുവാക്കളെ ഭക്തിയില്ലാത്തവരും പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറുന്നവരുമായി ചിത്രീകരിക്കുക. ക്രിസ്ത്യന്‍ യുവതികളെ അടക്കവും ഒതുക്കവുമില്ലാത്തവരായി ചിത്രീകരിക്കുക. പള്ളിയില്‍ വച്ച് ഡാന്‍സും കൂത്തും കളിക്കുക. ഓണ്‍ മള്‍ട്ടിപ്പിള്‍ ചാര്‍ജ്ജസ് , വികാരം വ്രണപ്പെടുത്തിയതിനു മാപ്പ് പറയണം അല്‍ഫോന്‍സ് പുത്രന്‍.

ഉ.ക്രി(ഉണര്‍ന്ന ക്രിസ്ത്യാനി)
ഒപ്പ്.
നോട്ട്: ലിജോ ജോസ് പെല്ലിശേരി ചിരിക്കണ്ട. സാറിനുള്ളത് പുറകെ വരുന്നുണ്ട്

 

Related posts