ഒ​ന്‍​പ​ത് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ യു​വാ​വ് മാ​ന​ഭം​ഗ​പ്പെ​ടു​ത്തി കൊ​ല​പ്പെ​ടു​ത്തി; വീട്ടിൽ ഉറങ്ങിക്കിടന്ന കുട്ടിയെ ഇയാൾ എടുത്തുകൊണ്ടുപോകുകയായിരുന്നു

ഹൈ​ദ​രാ​ബാ​ദ്: ഒ​ന്‍​പ​ത് മാ​സം പ്രാ​യ​മാ​യ പെ​ണ്‍​കു​ഞ്ഞി​നെ യു​വാ​വ് മാ​ന​ഭം​ഗ​പ്പെ​ടു​ത്തി കൊ​ല​പ്പെ​ടു​ത്തി. തെ​ലു​ങ്കാ​ന​യി​ലെ വാ​റ​ങ്ക​ലി​ലാ​ണ് സം​ഭ​വം. മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം വീ​ടി​ന്‍റെ ടെ​റ​സി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ​പ്ര​വീ​ൺ എ​ന്ന യു​വാ​വ് മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

കു​ട്ടി​യെ കാ​ണാ​താ​യ​തോ​ടെ മാ​താ​പി​താ​ക്ക​ള്‍ കു​ട്ടി​ക്കാ​യി തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. മാ​താ​പി​താ​ക്ക​ളും നാ​ട്ടു​കാ​രും ന​ട​ത്തി​യ തെ​ര​ച്ചി​ലി​നി​ടെ പ്ര​തി കു​ട്ടി​യെ ഉ​പേ​ക്ഷി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചു. ഇ​തോ​ടെ ഇ​യാ​ളെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി​യ പോ​ലീ​സി​ൽ ഏ​പ്പി​ച്ചു.

കു​ട്ടി​യെ ഉ​ട​ൻ​ത​ന്നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ൽ പ്ര​വീ​ണി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

Related posts