കെഎസ്ആർടിസി ബസിൽ യാത്രചെയ്യവേ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം; പെൺകുട്ടി ബഹളം വച്ചതിനെ തുടർന്ന് പോലീസെത്തി യുവാവിനെ പിടികൂടി

peedanam-ksrtcനെ​ടു​മ​ങ്ങാ​ട്: കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന യു​വ​തി​യെ യാ​ത്ര​യ്ക്കി​ട​യി​ൽ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കെ​എ​സ്ആ​ർ​ടി​സി​യി​ലെ ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. കെ​എ​സ്ആ​ർ​ടി​സി വി​തു​ര ഡി​പ്പോ​യി​ലെ വ​ർ​ക്ക്ഷോ​പ്പ് ജീ​വ​ന​ക്കാ​ര​ൻ ക​ര​മ​ന നെ​ടു​ങ്കാ​ട് ടെ​ക്സ്റ്റൈ​ൽ ജം​ഗ്ഷ​ൻ കി​ഴ​ക്ക​തി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ എ. ​അ​ജീ​ഷ് (35) നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ ക​ണ്ട​ക്ട​റു​ടെ എ​തി​ർ​ഭാ​ഗ​ത്ത് സീ​റ്റി​ൽ ഇ​രു​ന്ന് ക​ല്ലാ​റി​ൽ നി​ന്നും യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി​യാ​യ 22 വ​യ​സു​കാ​രി​യെ​യാ​ണ് ഇ​യാ​ൾ ശ​ല്യം ചെ​യ്ത​ത്. വി​ദ്യാ​ർ​ഥി​നി ബ​ഹ​ളം വ​ച്ച​തോ​ടെ ബ​സ് സ്റ്റേ​ഷ​നി​ൽ ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന പോ​ലീ​സും സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യും പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​റി​യി​ക്കു​ക​യും ചെ​യ്തു. എ​സ്ഐ ഡി.​ഷി​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സം​ഘം എ​ത്തി ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. അ​ജീ​ഷി​നെ പി​ന്നീ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts