ര​ണ്ടു വ​ർ​ഷ​ത്തി​നു​ശേ​ഷം ന​വ​രാ​ത്രി​യു​മാ​യി അ​മ​ല പോ​ൾ വീ​ണ്ടും

വ​ർ​ഗം, വാ​സ്ത​വം, ശി​ക്കാ​ർ, ജോ​സ​ഫ് തു​ട​ങ്ങി​യ ഒ​ട്ടേ​റെ ശ്ര​ദ്ധേ​യ സി​നി​മ​ക​ളൊ​രു​ക്കി​യ എം ​പ​ത്മ​കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ഏ​റ്റ​വും പു​തി​യ ചി​ത്രം ന​വ​രാ​ത്രി​യു​ടെ പൂ​ജാ ച​ട​ങ്ങു​ക​ൾ ന​ട​ന്നു. അ​മ​ല പോ​ളാ​ണ് ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​വേ​ഷ​ത്തി​ൽ എ​ത്തു​ന്ന​ത്. രാ​ജ്‌​സാ​ഗ​ർ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ര​മേ​ഷ് ഗോ​പി​നാ​ഥ​നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

അ​മ​ല പോ​ൾ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ന്ന ചി​ത്ര​ത്തി​ൽ വി​ജ​യ് ബാ​ബു, ഇ​ർ​ഷാ​ദ്, കോ​ട്ട​യം ന​സീ​ർ, ബി​നു പ​പ്പു, ഇ​ന്ദ്ര​ൻ​സ്, റോ​ണി ഡേ​വി​ഡ് രാ​ജ്, ദീ​പ​ൻ ശി​വ​രാ​മ​ൻ, ആ​ദ്യ അ​മി​ത് എ​ന്നി​വ​ര​ട​ങ്ങു​ന്ന വ​ൻ താ​ര​നി​ര ത​ന്നെ അ​ണി​നി​ര​ക്കു​ന്നു​ണ്ട്. എം.​പി. സു​നീ​ഷ് കു​മാ​റാ​ണ് ചി​ത്ര​ത്തി​ന്‍റെ ര​ച​ന നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ഷം​നാ​സ് എം. ​അ​ഷ്‌​റ​ഫ് ആ​ണ് എ​ക്‌​സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ, സു​ജ​ൻ കു​മാ​ർ ലൈ​ൻ പ്രൊ​ഡ്യൂ​സ​റാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു.

Related posts

Leave a Comment