പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി പീ​ഡനം;  പെൺകുട്ടിയുടെ മൊഴിയിൽ ഒന്നാം പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു ; ഒരാൾ ഒളിവിൽ പോയതായി പോലീസ്

വൈ​പ്പി​ൻ: മാ​ലി​പ്പു​റം വ​ള​പ്പി​ൽ പ​തി​നാ​റു​കാ​രി​യെ ക​ട​ത്തി​ക്കൊ​ണ്ട് പോ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വി​നെ ഞാ​റ​ക്ക​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പു​തു​വൈ​പ്പ് ലൈ​റ്റ് ഹൗ​സി​ന​ടു​ത്ത് താ​മ​സി​ക്കു​ന്ന റോ​ഷ​ൻ (27) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ബാ​ലി​ക​യു​ടെ മൊ​ഴി​പ്ര​കാ​രം ഒ​രാ​ൾ കൂ​ടി ത​ന്നെ പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പോ​ലീ​സി​നു ല​ഭി​ച്ച സൂ​ച​ന. ഇ​ത് പ്ര​കാ​രം ര​ണ്ടാ​മ​നെ പോ​ലീ​സ് തെ​ര​യു​ക​യാ​ണ്.

ഒ​ന്നാം പ്ര​തി​യാ​ണ് ബാ​ലി​ക​യെ ക​ട​ത്തി​ക്കൊ​ണ്ട് പോ​യ​താ​ണ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​തി​നു​ശേ​ഷം ഒ​ന്നാം പ്ര​തി​യു​ടെ പു​തു​വൈ​പ്പി​ലെ വീ​ട്ടി​ലും പി​ന്നീ​ട് വൈ​റ്റി​ല​യി​ൽ പ്ര​തി​യു​ടെ ഒ​രു പ​രി​ച​യ​ക്കാ​ര​ന്‍റെ വീ​ട്ടി​ലും വെ​ച്ച് പീ​ഡി​പ്പി​ച്ചു​വ​ത്രേ. ബാ​ലി​ക​യെ കാ​ണാ​താ​യ​തോ​ടെ മാ​താ​പി​താ​ക്ക​ൾ വ്യാ​ഴാ​ഴ്ച​യാ​ണ് ഞാ​റ​ക്ക​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് ഞാ​റ​ക്ക​ൽ സി​ഐ സ​ജി​ൻ ശ​ശി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പെ​ണ്‍​കു​ട്ടി​യെ വൈ​റ്റി​ല​യി​ൽ ഒ​രു വീ​ട്ടി​ൽ ക​ണ്ടെ​ത്തി​യ​ത്.

ബാ​ലി​ക​യെ ചോ​ദ്യം ചെ​യ്ത​ശേ​ഷം വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ പീ​ഡ​നം ന​ട​ന്ന​താ​യി തെ​ളി​യു​ക​യും മൊ​ഴി​പ്ര​കാ​രം ര​ണ്ട് യു​വാ​ക്ക​ൾ​ക്കെ​തി​രേ പീ​ഡ​ന​ത്തി​നു പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഒ​ന്നാം പ്ര​തി​യെ ഫോ​ർ​ട്ട് കൊ​ച്ചി ബീ​ച്ചി​ൽ നി​ന്നു പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. പോ​ലീ​സ് സം​ഘ​ത്തി​ൽ എ​സ്.​ഐ. സം​ഗീ​ത് ജോ​ബ്, എ​സ്.​സി.​പി.​ഒ ഷാ​ഹി​ർ, സി​പി​ഒ​മാ​രാ​യ വി​ജി​ൻ, ശ്രീ​ജി​ത്ത് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു. ഞാ​റ​ക്ക​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts