തലയോലപ്പറമ്പ് എഎസ്‌ഐയുടെ പണിപോയി! ലിഫ്റ്റില്‍വച്ച് പെണ്‍കുട്ടിയെ കടന്നുപിടിച്ച എഎസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍; കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയെന്ന് പെണ്‍കുട്ടി

കോ​ട്ട​യം: ലി​ഫ്റ്റി​ൽ വ​ച്ച് ബ​ന്ധു​വാ​യ 17കാ​രി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന കേ​സി​ൽ ത​ല​യോ​ല​പ്പ​റ​ന്പ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐയെ സ​സ്പെ​ൻ​ഡ് ചെ​യ്തു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് വൈ​ക്കം സ്വ​ദേ​ശി​യാ​യ ഇ​യാ​ൾ ഒ​ളി​വി​ലാ​ണ്.

പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​ല​യോ​ല​പ്പ​റ​ന്പ് സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ നാ​സ​റി​നെ പ്ര​തി ചേ​ർ​ത്താ​ണ് എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ പ​രാ​തി​യി​ൽ ക​ഴ​ന്പു​ണ്ടെ​ന്നു വ്യ​ക്ത​മാ​യ​തോ​ടെ​യാ​ണു എ​എ​സ്ഐ​യെ കേ​സി​ൽ പ്ര​തി ചേ​ർ​ത്ത​തെ​ന്നും ദി​വ​സ​ങ്ങ​ളാ​യി സ്റ്റേ​ഷ​നി​ൽ എ​ത്താ​ത്ത ഇ​യാ​ൾ ഒ​ളി​വ​ലാ​ണെ​ന്നു ക​ണ്ടെ​ത്തി​യ​താ​യും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

പ്ര​തി​ക്കെ​തി​രെ പോ​ക്സോ വ​കു​പ്പും ചു​മ​ത്തി​യി​ട്ടു​ള്ള​തി​നാ​ൽ പി​ടി​കൂ​ടി​യാ​ൽ ഉ​ട​ൻ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തും. ഇ​തി​നി​ടെ, കേ​സി​ൽ കോ​ട​തി​യി​ൽ​നി​ന്നു ജാ​മ്യം തേ​ടാ​നു​ള്ള നീ​ക്ക​വും എ​എ​സ്ഐ ന​ട​ത്തു​ന്ന​താ​യാ​ണു ല​ഭി​ക്കു​ന്ന വി​വ​രം.

ക​ഴി​ഞ്ഞ മാ​സം 28നാ​ണു പ​രാ​തി​ക്കു കാ​ര​ണ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന പു​ല്ലേ​പ്പ​ടി​യി​ലെ സ്ഥാ​പ​ന​ത്തി​ലെ ലി​ഫ്റ്റി​ൽ​വ​ച്ചു നാ​സ​ർ പെ​ണ്‍​കു​ട്ടി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച​താ​യാ​ണു പ​രാ​തി.

പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യു​ടെ അ​ക​ന്ന ബ​ന്ധു​വാ​യ നാ​സ​റി​ന്‍റെ മ​ക​നും ഇ​തേ സ്ഥാ​പ​ന​ത്തി​ലാ​ണു പ​ഠി​ക്കു​ന്ന​ത്. ഇ​വി​ടെ മ​ക​നെ കാ​ണാ​നെ​ത്തി​യ നാ​സ​ർ ലി​ഫ്റ്റി​ൽ ഒ​രു​മി​ച്ചു​ണ്ടാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ ക​ട​ന്നു​പി​ടി​ക്കു​ക​യാ​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തെ ചെ​റു​ക്കാ​ൻ നോ​ക്കി​യ പെ​ണ്‍​കു​ട്ടി​യു​ടെ വാ​യും ക​ഴു​ത്തും അ​മ​ർ​ത്തി പി​ടി​ച്ചു കൊ​ല്ലു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. പി​ന്നീ​ട് ര​ണ്ടാ​ഴ്ച​യോ​ളം പെ​ണ്‍​കു​ട്ടി സി​വി​ൽ സ​ർ​വീ​സ് പ​രി​ശീ​ല​ന​ത്തി​നു പോ​യി​ല്ല. ഇ​തോ​ടെ വീ​ട്ടു​കാ​ർ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണു കാ​ര്യം അ​റി​ഞ്ഞ​ത്. പി​ന്നീ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

Related posts