അ​മി​ത കൂ​ലി വാ​ങ്ങുന്നതും​  ജോ​ലി ചെ​യ്യാ​തെ കാ​ശ് വാ​ങ്ങു​ന്ന​തും  അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: അ​മി​ത കൂ​ലി വാ​ങ്ങു​ന്ന​തും ജോ​ലി ചെ​യ്യാ​തെ കാ​ശ് വാ​ങ്ങു​ന്ന​തും അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് സി​ഐ​ടി​യു സം​സ്ഥാ​ന നേ​താ​വ് ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ. തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ നി​ന്നും ലൈ​സ​ൻ​സ് എ​ടു​ത്തി​ട്ടു​ള്ള തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ട് ലോ​ഡു​ക​ൾ ഇ​റ​ക്കാ​തെ മ​റ്റ് തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ട് തൊ​ഴി​ലു​ട​മ​ക​ൾ ലോ​ഡു​ക​ൾ ഇ​റ​ക്കു​ക​യോ ക​യ​റ്റു​ക​യോ ചെ​യ്താ​ൽ അ​തി​നെ​തി​രെ പ്ര​തി​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​ത്ത​നം​തി​ട്ട മ​ല്ല​പ്പ​ള്ളി​യി​ൽ വീ​ട് നി​ർ​മാ​ണ​ത്തി​നെ​ത്തി​ച്ച 120 ച​തു​ര​ശ്ര അ​ടി ഗ്രാ​നൈ​റ്റ് ഇ​റ​ക്കാ​ൻ സി​ഐ​ടി​യു തൊ​ഴി​ലാ​ളി​ക​ൾ 13,000 രൂ​പ ആ​വ​ശ്യ​പ്പെ​ട്ട സം​ഭ​വ​ത്തെ​ക്കു​റി​ച്ചു​ള്ള പ്ര​തി​ക​ര​ണം ആ​രാ​ഞ്ഞ​പ്പോ​ഴാ​ണ് ആ​ന​ത്ത​ല​വ​ട്ടം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

മ​ല്ല​പ്പ​ള്ളി വെ​ണ്ണി​ക്കു​ളം പ​ടു​തോ​ട് നാ​റാ​ണ​ത്ത് രാ​ജു വ​ർ​ഗീ​സി​ന്‍റെ വീ​ട് നി​ർ​മാണ​ത്തി​നെ​ത്തി​ച്ച ഗ്രാ​നൈ​റ്റ് വാ​ഹ​ന​ത്തി​ൽ നി​ന്നി​റ​ക്കാ​ൻ ഏ​ഴ് സി​ഐ​ടി​യു തൊ​ഴി​ലാ​ളി​ക​ൾ 13,000രൂ​പ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് രാ​ജു വ​ർ​ഗീ​സ് മ​ല്ല​പ്പ​ള്ളി അ​സി​സ്റ്റ​ന്‍റ് ലേ​ബ​ർ ഓ​ഫീ​സ​റോ​ട് പ​രാ​തി അ​റി​യി​ച്ചി​രു​ന്നു. ലേ​ബ​ർ ഓ​ഫീ​സ​ർ സ്ഥ​ല​ത്തെ​ത്തി തൊ​ഴി​ലാ​ളി​ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ പി​ന്നീ​ട് 2000രൂ​പ​യ്ക്ക് ലോ​ഡ് ഇ​റ​ക്കാ​ൻ ധാ​ര​ണ​യാ​കു​ക​യാ​യി​രു​ന്നു.

Related posts