അ​മ്മ​യു​ടെ കാ​മു​ക​നെ ഡാ​ഡി​യെ​ന്ന് വി​ളി​ക്കാ​ത്തതിന് മ​ക്ക​ൾ​ക്ക് പീ​ഡ​നം; പി​താ​വിന്‍റെ പരാതിയിൽ അ​മ്മ​യ്ക്കും കാ​മു​ക​നു​മെ​തിരേ കേസ്

ചെ​റാ​യി: അ​മ്മ​യു​ടെ കാ​മു​ക​നെ ഡാ​ഡി​യെ​ന്ന് വി​ളി​ക്കാ​ത്ത​തി​നു 14ഉം 11 ​ഉം വ​യ​സു​ള്ള മ​ക്ക​ളെ ഇ​രു​വ​രും ചേ​ർ​ന്ന് വാ​യി​ൽ തു​ണി​തി​രു​കി​യും ക​ത്തി​കാ​ട്ടി​യും ബെ​ൽ​റ്റി​ന​ടി​ച്ചും പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. അ​യ്യ​ന്പി​ള്ളിസ്വദേശിയായ വീ​ട്ട​മ്മ​ക്കും കാ​മു​ക​നും എ​തിരേ വീ​ട്ട​മ്മ​യു​ടെ ഭ​ർ​ത്താ​വാണ് പ​രാ​തി ന​ൽ​കി​യ​ത്.

ചൈ​ൽ​ഡ് ലൈ​നി​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് മു​ന​ന്പം പോ​ലീ​സ് എ​ത്തി ബാ​ല​ൻ​മാ​രി​ൽനി​ന്നു മൊ​ഴി​യെ​ടു​ത്ത് അ​മ്മ​ക്കും കാ​മു​ക​നുമെതി​രേ ബാ​ല​പീ​ഡ​ന​ത്തി​നു കേ​സെ​ടു​ക്കുകയായിരുന്നു. വി​ദേ​ശ​ത്തു​ള്ള ഭ​ർ​ത്താ​വു​മാ​യി പി​ണ​ങ്ങി നി​ൽ​ക്കു​ന്ന വീ​ട്ട​മ്മ​യു​ടെ കൂ​ടെ​യാ​ണ് ഇ​വ​രു​ടെ മ​ക്ക​ൾ ര​ണ്ടു​പേ​രും താ​മ​സി​ക്കു​ന്ന​ത്.

ഒ​പ്പം അ​മ്മ​യു​ടെ സു​ഹൃ​ത്ത് എ​ന്ന് പ​റ​യു​ന്ന കാ​മു​ക​നും താ​മ​സി​ക്കു​ന്നു​ണ്ട​ത്രേ. കു​റ​ച്ച് ദി​വ​സം മു​ന്പ് ഇ​വ​ർ മ​ക്ക​ളെ​യും കൂ​ട്ടി അ​തി​ര​ന്പി​ള്ളി​യി​ൽ ടൂ​ർ പോ​യ സ​മ​യ​ത്താ​ണ് പീ​ഡി​പ്പി​ച്ച​ത​ത്രേ. ഇ​ക്കാ​ര്യം മ​ക്ക​ൾ വി​ദേ​ശ​ത്തു​ള്ള അ​ച്ഛ​നെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ദ്ദേ​ഹം ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​രെ വി​വ​രം അ​റി​യി​ച്ച​ത്.

Related posts