വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വി​നു ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വ്

മാ​ന​ന്ത​വാ​ടി: വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി ദ​ളി​ത് യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വി​നു ജീ​വ​പ​ര്യ​ന്തം ക​ഠി​ന ത​ട​വും 35,000 രൂ​പ പി​ഴ​യും ശ​ക്ഷ വി​ധി​ച്ചു. അ​ഞ്ചു​കു​ന്ന് വി​ജ​യ​മ​ന്ദി​രം എം.​അ​നൂ​പി​നെ​യാ​ണ്(35)​ജി​ല്ലാ സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജ് പി. ​സെ​യ്ത​ല​വി ശി​ക്ഷി​ച്ച​ത്.

2018 ജ​നു​വ​രി​യി​ലാ​ണ് കേ​സി​നു ആ​സ്പ​ദ​മാ​യ സം​ഭ​വം. വി​വാ​ഹം​ചെ​യ്യാ​മെ​ന്നു വാ​ക്കു​ന​ൽ​കി അ​നൂ​പ് യു​വ​തി​യെ തൃ​ശൂ​ർ, എ​റ​ണാ​കു​ളം, കാ​ക്ക​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ത്തി​ച്ചാ​ണ് പീ​ഡി​പ്പി​ച്ച​ത്. വി​വാ​ഹ​വാ​ഗ്ദാ​ന​ത്തി​ൽ​നി​ന്നു പി•ാ​റി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് യു​വ​തി പ​രാ​തി ന​ൽ​കി​യ​ത്. സ്പെ​ഷ​ൽ മൊ​ബൈ​ൽ സ്ക്വാ​ഡ് ഡി​വൈ​എ​സ്പി​യാ​യി​രു​ന്ന പി. ​കു​ബേ​ര​ൻ ന​ന്പൂ​തി​രി​യാ​ണ ്കേ​സ് അ​ന്വേ​ഷി​ച്ചു കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മ​ത്തി​ലെ 511, 376 വ​കു​പ്പു​ക​ൾ പ്ര​കാ​രം ഏ​ഴു വ​ർ​ഷം ക​ഠി​ന ത​ട​വും 25,000 രൂ​പ പി​ഴ​യും വ​കു​പ്പ് 420 അ​നു​സ​രി​ച്ചു മൂ​ന്നു വ​ർ​ഷം വെ​റും ത​ട​വും 10,000 രൂ​പ പി​ഴ​യും പ​ട്ടി​ക​ജാ​തി​ക്കാ​ർ​ക്കെ​തി​രാ​യ അ​തി​ക്ര​മം ത​ട​യ​ൽ നി​യ​മ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം ജീ​വ​പ​ര്യ​ന്തം ത​ട​വും ഒ​രു വ​ർ​ഷം ക​ഠി​ന ത​ട​വും ആ​റു മാ​സം വെ​റും ത​ട​വു​മാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. ശി​ക്ഷ ഒ​ന്നി​ച്ച​നു​ഭ​വി​ച്ചാ​ൽ മ​തി. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ ജോ​ഷി മു​ണ്ട​യ്ക്ക​ൽ ഹാ​ജ​രാ​യി.

Related posts