കൊടും ക്രൂരത! കൗമാരക്കാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി; കരളും ശ്വാസകോശവും തകര്‍ത്തു; സ്വകാര്യ ഭാഗങ്ങളില്‍ ക്രൂരമായി ക്ഷതമേല്‍പ്പിച്ചിരുന്നു…

ന്യൂ​ഡ​ൽ​ഹി: ട്യൂ​ഷ​ൻ ക്ലാ​സി​നാ​യി വീ​ട്ടി​ൽ​നി​ന്നു പോ​യ പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ക്രൂ​ര​മാ​യി ബ​ലാ​ത്സം​ഗം ചെ​യ്തു കൊ​ല​പ്പെ​ടു​ത്തി. ഹ​രി​യാ​ന​യി​ലെ കു​രു​ക്ഷേ​ത്ര​യി​ൽ​നി​ന്നു​ള്ള പ​തി​ന​ഞ്ചു​കാ​രി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പെ​ണ്‍​കു​ട്ടി​യു​ടെ ക​ര​ളും ശ്വാ​സ​കോ​ശ​വും ത​ക​ർ​ന്ന​നി​ല​യി​ലാ​യി​രു​ന്നെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്ത ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യ​ത്. ശ​നി​യാ​ഴ്ച കു​രു​ക്ഷേ​ത്ര​യി​ൽ​നി​ന്നു 100 കി​ലോ​മീ​റ്റ​ർ അ​ക​ലെ ജി​ന്ദ് ജി​ല്ല​യി​ലെ ന​ദി​ക്ക​ര​യി​ൽ അ​ർ​ധ​ന​ഗ്ന​മാ​യ നി​ല​യി​ൽ പെ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മൃ​ത​ദേ​ഹ​ത്തി​നു ര​ണ്ടു ദി​വ​സം പ​ഴ​ക്ക​മു​ണ്ടാ​യി​രു​ന്നു. പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ മു​ഖം, ത​ല, നെ​ഞ്ച്, കൈ​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 19 മു​റി​വു​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​തെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ വ്യ​ക്ത​മാ​യി.

പെ​ണ്‍​കു​ട്ടി​യു​ടെ സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളി​ൽ ക്രൂ​ര​മാ​യി ക്ഷ​ത​മേ​ൽ​പ്പി​ച്ചി​രു​ന്നു. ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ​ക്കും ക്ഷ​ത​മേ​റ്റു. കു​ട്ടി​യു​ടെ ശ്വാ​സ​കോ​ശം ത​ക​ർ​ന്ന സ്ഥി​തി​യി​ലാ​യി​രു​ന്നു. ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ പ്ര​തി​ക​ൾ പെ​ണ്‍​കു​ട്ടി​യെ കെ​ട്ടി​യി​ട്ട​തി​ന്‍റെ​യോ, പെ​ണ്‍​കു​ട്ടി​യു​ടെ നെ​ഞ്ചി​ൽ ക​യ​റി ഇ​രു​ന്ന​തി​ന്‍റെ​യോ സൂ​ച​ന​യാ​ണ് ഇ​തെ​ന്ന് ഫോ​റ​ൻ​സി​ക് വി​ഭാ​ഗം ത​ല​വ​ൻ ഡോ.​എ​സ്.​കെ.​ധ​ത്ത​ർ​വാ​ൾ പ​റ​ഞ്ഞു.

സം​ഭ​വം അ​ന്വേ​ഷി​ക്കാ​ൻ ര​ണ്ടു പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ങ്ങ​ളെ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. കേ​സി​ൽ മു​ഖ്യ​പ്ര​തി പ​ന്ത്ര​ണ്ടാം ക്ലാ​സു​കാ​ര​നാ​ണെ​ന്നാ​ണു പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. പെ​ണ്‍​കു​ട്ടി​യു​ടെ സ​മീ​പ​വാ​സി​യാ​യ ഇ​യാ​ൾ ഒ​ളി​വി​ലാ​ണെ​ന്നും, ഇ​യാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ ഉൗ​ർ​ജി​ത​മാ​ക്കി​യ​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

Related posts