മ​നോ​ദൗ​ർ​ബ​ല്യ​മു​ള്ള 13കാ​രി​യെ ഒ​ന്ന​ര​വ​ർ​ഷ​മാ​യി പീഡിപ്പിച്ച കേസിൽ  റിമാന്‍റിലായ പ്രതികളെ  കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങി പോലീസ്


കി​ട​ങ്ങൂ​ർ: മ​നോ​ദൗ​ർ​ബ​ല്യ​മു​ള്ള 13കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യ അ​ഞ്ചു പ്ര​തി​ക​ളെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും. കൂ​ട​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ തെ​ക്കേ​ക്കു​ന്നേ​ൽ റെ​ജി സെ​ബാ​സ്റ്റ്യ​ൻ(44), തെ​ക്കേ​പ്പ​റ​ന്പി​ൽ തോ​മ​സ് ആ​ൻ​ഡ്രൂ​സ്(​നാ​ഗ​പ്പ​ൻ-48), കൊ​ച്ചു​പ​റ​ന്പി​ൽ ജോ​ബി (44), ചു​ണ്ടെ​ലി​ക്കാ​ട്ടി​ൽ ദേ​വ​സ്യാ​ച്ച​ൻ(62), കൂ​ട​ല്ലൂ​ർ അ​ടു​ത്താ​നി​ക്കു​ന്നേ​ൽ ബെ​ന്നി(42) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കി​ട​ങ്ങൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഒ​രു കോ​ള​നി​യി​ലാ​ണു സം​ഭ​വം. അ​ച്ഛ​ൻ മ​രി​ച്ച​തി​നെത്തുട​ർ​ന്നു പെ​ണ്‍​കു​ട്ടി അ​മ്മ​യോ​ട​പ്പ​മാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്. എ​ക സ​ഹോ​ദ​ര​ൻ തി​രു​വ​ന​ന്ത​പു​ര​ത്തു സ്കൂ​ളി​ൽ പ​ഠി​ക്കു​ക​യാ​ണ്. അ​മ്മ പ​ക​ൽ സ​മ​യ​ത്തു കൂ​ലി​പ്പ​ണി​ക്കും മ​റ്റും പോ​കു​മാ​യി​രു​ന്നു ഈ ​സ​മ​യ​ത്തും സ്കൂ​ൾ അ​വ​ധി ദി​ന​ങ്ങ​ളി​ലു​മാ​ണ് പ്ര​തി​ക​ൾ പെ​ണ്‍​കു​ട്ടി​യെ പി​ഡി​പ്പി​ച്ച​ത്.

ഒ​ന്ന​ര​വ​ർ​ഷ​മാ​യി പ്ര​തി​ക​ൾ പെ​ണ്‍​കു​ട്ടി​യെ മാ​റി​മാ​റി പീ​ഡി​പ്പി​ച്ചുവ​രി​ക​യാ​യി​രു​ന്നു. കി​ട​ങ്ങൂ​ർ ജ​ന​മൈ​ത്രി പോ​ലീ​സി​ലെ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ന് വി​വ​രം ചോ​ർ​ന്നു​കി​ട്ടി​യ​തി​നെ​ത്തു​ട​ർ​ന്ന് കി​ട​ങ്ങൂ​ർ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. കി​ട​ങ്ങൂ​ർ എ​സ്എ​ച്ച്ഒ സി​ബി തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണു പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Related posts