നാ​ലു വ​യ​സു​കാ​രി​ക്ക്  ശാരീരിക അസ്വസ്തത; ആശുപത്രിയിലെത്തിച്ചപ്പോൾ കേട്ടത് ഞെട്ടിക്കുന്ന പീഡനവിവരം;  ഡേ ​കെ​യ​ർ ഉ​ട​മ​യു​ടെ മ​കൻ പ്ലസ്ടു വിദ്യാർഥിക്കെതിരേ പോലീസ് കേസ്

കോ​ത​മം​ഗ​ലം: നെ​ല്ലി​ക്കു​ഴി​യി​ൽ നാ​ലു വ​യ​സു​കാ​രി ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ ഡേ ​കെ​യ​ര്‍ സെ​ന്‍റ​ർ ഉ​ട​മ​യു​ടെ മ​ക​നെ​തി​രേ കേ​സ്. ഒ​രാ​ഴ്ച​യി​ലേ​റെ​യാ​യി സം​ഭ​വം ന​ട​ന്നി​ട്ട്. ബാ​ലി​ക​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഉ​ട​മ​യു​ടെ വീ​ടി​നോ​ട് ചേ​ര്‍​ന്നാ​ണ് ഡേ ​കെ​യ​ര്‍ സെ​ന്‍റ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. 16 വ​യ​സു​ള്ള പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​യാ​ണ് പ്ര​തി.

അ​ഞ്ച് കു​ട്ടി​ക​ളാ​ണ് ഡേ ​കെ​യ​ര്‍ സെ​ന്‍റ​റി​ല്‍ സാ​ധാ​ര​ണ ഉ​ണ്ടാ​കാ​റു​ള്ള​ത്. സം​ഭ​വ ദി​വ​സം ഒ​രു ബാ​ലി​ക മാ​ത്ര​മേ സ്ഥാ​പ​ന​ത്തി​ൽ എ​ത്തി​യി​രു​ന്നു​ള്ളു.പ്ര​തി​യു​ടെ മാ​താ​വി​നൊ​പ്പ​മാ​യി​രു​ന്നു ബാ​ലി​ക. മാ​താ​വ് മ​റ്റെ​ന്തോ ആ​വ​ശ്യ​ത്തി​ന് പോ​യ ത​ക്കം​നോ​ക്കി​യാ​ണ് പ്ര​തി പീ​ഡ​ന​ത്തി​ന് ശ്ര​മി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

കു​ട്ടി അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ഴാ​ണ് ഞെ​ട്ടി​ക്കു​ന്ന പീ​ഡ​ന വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. കോ​ത​മം​ഗ​ലം മ​ജി​സ്‌​ട്രേ​റ്റ് മു​മ്പാ​കെ കു​ട്ടി​യു​ടെ മൊ​ഴി​യെ​ടു​ത്തു.​പ്ര​തി​യു​ടെ അ​റ​സ്റ്റ് ഇ​ന്ന് ഉ​ണ്ടാ​കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

Related posts