പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​യെ ഫേസ്ബുക്കിലൂടെ വളച്ചു; സ്കൂളിൽ പോയ കുട്ടിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കശാപ്പുകാരൻ അച്ചുവിനെ കുടുക്കി പോലീസ്


പാ​ലാ: പാ​ലാ​യി​ലെ സ്‌​കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​യാ​യ പ​തി​നാ​റു​കാ​രി​യെ പ്ര​ണ​യം ന​ടി​ച്ച് പീഡി​പ്പി​ച്ച കേ​സി​ല്‍ ഇ​രു​പ​തു​കാ​ര​ന്‍ അ​റ​സ്റ്റി​ല്‍.

മൂ​ന്നി​ല​വ് പ​ടി​പ്പു​ര​യ്ക്ക​ല്‍ സു​രേ​ഷി​ന്‍റെ മ​ക​ന്‍ അച്ചു എ​ന്നു വി​ളി​ക്കു​ന്ന വി​പി​നെ​യാ​ണ് പാ​ലാ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.ക​ശാ​പ്പ് ജോ​ലി ചെ​യ്തി​രു​ന്ന വി​പി​ന്‍ ഫെ​യ്‌​സ്ബു​ക്കി​ലൂ​ടെ​യാ​ണ് പെ​ണ്‍​കു​ട്ടി​യു​മാ​യി പ​രി​ച​യ​ത്തി​ലാ​യ​ത്.

ക​ഴി​ഞ്ഞ ഏ​ഴു​മാ​സ​മാ​യി പെ​ണ്‍​കു​ട്ടി​യു​മാ​യി പ​രി​ച​യ​മു​ള്ള പ്ര​തി പാ​ലാ​യി​ല്‍വ​ച്ച് പെ​ണ്‍​കു​ട്ടി​യെ പ​ല​പ്രാ​വ​ശ്യം ക​ണ്ടി​രു​ന്നു. ക​ഴി​ഞ്ഞ​മാ​സം 13 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

സ്‌​കൂ​ളി​ല്‍ പ​ഠ​ന​ത്തി​നാ​യി​പോ​യ വി​ദ്യാ​ര്‍​ഥി​നി​യെ പാലാ ടൗ​ണി​ല്‍ എ​ത്തി​യ പ്ര​തി ബൈ​ക്കി​ല്‍ ക​യ​റ്റി ഈ​രാ​റ്റു​പേ​ട്ട അ​യ്യ​മ്പാ​റ​യി​ല്‍ എ​ത്തി​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

പെ​ണ്‍​കു​ട്ടി സ്‌​കൂ​ളി​ല്‍ ഹാ​ജ​രാ​കാ​തി​രു​ന്ന​തി​നാൽ അ​ധ്യാ​പ​ക​ര്‍ മാ​താ​പി​താ​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ക‍​യും കൗ​ണ്‍​സ​ലിം​ഗ് ന​ട​ത്തു​ക​യും ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്നാ​ണു പെ​ണ്‍​കു​ട്ടി പീ​ഡ​ന​വി​വ​രം പു​റ​ത്തു പ​റ​യു​ന്ന​ത്.

തു​ട​ര്‍​ന്ന് പാ​ലാ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി മാ​താ​പി​താ​ക്ക​ള്‍ പ​രാ​തി ന​ല്‍​കി​യ​തി​നെ​ത്തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

പാ​ലാ എ​സ്എ​ച്ച്ഒ കെ.​പി. തോം​സ​ണ്‍, എ​സ്ഐ എം.​ഡി. അ​ഭി​ലാ​ഷ്, ഷാ​ജി കു​ര്യാ​ക്കോ​സ്, എ​എ​സ് ഐ ​ശ്രീ​ല​താ​മ്മാ​ള്‍, സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ ബി​നു​മോ​ള്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment