വി​ദ്യാ​ർ​ഥി​നി​യെ ഓ​ട്ടോ​റി​ക്ഷ​യി​ൽ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം; മകളെ ആക്രമിച്ച യുവാവിനെ അ​ച്ഛ​ൻ തലയ്ക്കടിച്ചു വീഴ്ത്തി; ഞെട്ടിക്കുന്ന സംഭവം തലശേരിയിൽ

ത​ല​ശേ​രി: പ​തി​നൊ​ന്നു​വ​യ​സു​കാ​രി​യാ​യ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ ഓ​ട്ടോ​റി​ക്ഷ​യി​ൽ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ.

സം​ഭ​വ​ത്തി​നി​ട​യി​ൽ ഓ​ട്ടോ​റി​ക്ഷ​യി​ൽനി​ന്നു ചാ​ടി ര​ക്ഷ​പ്പെടാ​ൻ ശ്ര​മി​ച്ച പെ​ൺ​കു​ട്ടി​ക്ക് പ​രി​ക്കേ​റ്റു. വി​വ​ര​മ​റി​ഞ്ഞ് എ​ത്തി​യ പെ​ൺ​കു​ട്ടി​യു​ടെ പി​താ​വ് പ്ര​തി​യെ ആ​ക്ര​മി​ച്ചു.

പെ​ൺ​കു​ട്ടി​യും ത​ല​യ്ക്ക് പ​രി​ക്കേ​റ്റ പ്ര​തി​യും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. പീ​ഡ​ന സം​ഭ​വ​ത്തി​ൽ ധ​ർ​മ​ടം ഒ​ഴ​യി​ൽ ഭാ​ഗ​ത്തെ സി​റാ​ജി​നെ (48) യാ​ണ് ടൗ​ൺ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മായിരുന്നു സം​ഭ​വം. സ്കൂ​ൾ വി​ട്ട് വ​രി​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ ആ​ളൊ​ഴി​ഞ്ഞ ഭാ​ഗ​ത്തേ​ക്ക് ഓ​ട്ടോ​റി​ക്ഷ​യി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ര​ക്ഷി​താ​ക്ക​ൾ പോ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

പെ​ൺ​കു​ട്ടി വീ​ട്ടി​ൽ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഡ്രൈ​വ​റെ പെ​ൺ​കു​ട്ടി​യു​ടെ ര​ക്ഷി​താ​വ് മാ​ർ​ബി​ൾ കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്ത​ത്. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts

Leave a Comment