സ്വ​മേ​ധ​യാ കേ​സെ​ടു​ക്കാനാവില്ല..!  വിദേശത്ത്  ജോലി വാഗ്ദാനം ചെയ്ത്  പെൺകുട്ടികളോട് മോശമായി പെരുമാറിയതിനെ തുടർന്ന് അറസ്റ്റിലായ യുവാക്കളെ വിട്ടയച്ചു; യു​വ​തി​ക​ൾ പരാതി പിൻവലിച്ചതിനാലാണ് വിട്ടതെന്ന് പോലീസ്

കോ​ട്ട​യം: വി​ദേ​ശ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് വൈ​ക്ക​ത്ത് യു​വ​തി​ക​ളെ വ​ല​യി​ൽ വീ​ഴ്ത്താ​ൻ ശ്ര​മി​ച്ച ര​ണ്ടം​ഗ സം​ഘ​ത്തെ പോ​ലീ​സ് പി​ടി​കൂ​ടി​യെ​ങ്കി​ലും കേ​സെ​ടു​ക്കാ​തെ വി​ട്ട​യ​ച്ചു. കാ​ന​ഡ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ​ത് പെ​ണ്‍​കു​ട്ടി​ക​ളെ വ​ല​യി​ൽ വീ​ഴ്ത്തു​ന്ന സം​ഘ​ത്തി​ലെ ര​ണ്ടു പേ​രെ​യാ​ണ് ഇ​ന്ന​ലെ പി​ടി​കൂ​ടി​യ​ത്. പാ​വ​പ്പെ​ട്ട ര​ണ്ടു യു​വ​തി​ക​ളാ​ണ് യു​വാ​ക്ക​ളു​ടെ വ​ല​യി​ൽ വീ​ണ​ത്. കാ​ന​ഡ​യി​ൽ ജോ​ലി വാ​ങ്ങി​ത്ത​രാം എ​ന്നു പ​റ​ഞ്ഞ് യു​വ​തി​ക​ളെ​ക്കൊ​ണ്ട് യു​വാ​ക്ക​ൾ പാ​സ്പോ​ർ​ട്ട് എ​ടു​പ്പി​ച്ചു.

അ​തി​നു ശേ​ഷം ഇ​വ​ർ യു​വ​തി​ക​ളോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് പ​രാ​തി. യു​വാ​ക്ക​ൾ​ക്ക് വ​ഴ​ങ്ങ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് യു​വ​തി​ക​ൾ പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. പോ​ലീ​സ് അ​ന്വേ​ഷി​ച്ച് യു​വാ​ക്ക​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തെ​ങ്കി​ലും ത​ങ്ങ​ൾ ന​ല്ല ഉ​ദേ​ശ​ത്തി​ലാ​ണ ഇ​ട​പെ​ട്ട​തെ​ന്ന യു​വാ​ക്ക​ളു​ടെ മൊ​ഴി വി​ശ്വ​സി​ച്ച് പോ​ലീ​സ് വി​ട്ട​യ​ക്കു​ക​യാ​യി​രു​ന്നു.

പാ​വ​പ്പെ​ട്ട യു​വ​തി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്താ​നാ​യി​രു​ന്നു ത​ങ്ങ​ൾ ശ്ര​മി​ച്ച​തെ​ന്നും പി​ടി​യി​ലാ​യ​വ​ർ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. അ​തേ സ​മ​യം അ​ന്വേ​ഷ​ണ​ത്തി​ൽ വി​ദേ​ശ​ത്ത് ജോ​ലി​ക്ക് അ​യ​ക്കു​ന്ന ഏ​ജ​ൻ​സി​യു​ടെ ഒ​രു അം​ഗീ​കാ​ര​വും യു​വാ​ക്ക​ൾ​ക്ക് ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് വൈ​ക്കം എ​സ്ഐ പ​റ​ഞ്ഞു.

യു​വ​തി​ക​ൾ​ക്ക് കേ​സ് വേ​ണ്ട എ​ന്നു പ​റ​ഞ്ഞ​തി​നാ​ലാ​ണ് കേ​സ് എ​ടു​ക്കാ​തി​രു​ന്ന​തെ​ന്നും എ​സ്ഐ വ്യ​ക്ത​മാ​ക്കി. പോ​ലീ​സി​ന് സ്വ​മേ​ധ​യാ കേ​സെ​ടു​ക്കാ​നാ​വി​ല്ലെ​ന്നും എ​സ്ഐ പ​റ​ഞ്ഞു. യു​വാ​ക്ക​ൾ ഇ​തി​നു മു​ൻ​പ് ഇ​ത്ത​രം പ്ര​വ​ർ​ത്തി​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നോ എ​ന്നു വ്യ​ക്ത​മ​ല്ല.

Related posts