നവ വധുവിനെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ മാനഭംഗപ്പെടുത്തി; സംഭവത്തില്‍ അമ്മായിയമ്മയ്ക്കും രണ്ട് സഹോദരിമാര്‍ക്കും പങ്കുണ്ടെന്ന് കുട്ടിയുടെ പിതാവ്

കു​രു​ക്ഷേ​ത്ര: ഹ​രി​യാ​ന​യി​ലെ യ​മു​ന​ന​ഗ​റി​ൽ ന​വ വ​ധു​വി​നെ ഭ​ർ​ത്താ​വി​ന്‍റെ ബ​ന്ധു​ക്ക​ൾ ചേ​ർ​ന്ന് മാ​ന​ഭം​ഗ​പ്പെ​ടു​ത്തി. ഭ​ർ​ത്താ​വി​ന്‍റെ മു​ത്ത​സ​ഹോ​ദ​ര​നും സ​ഹോ​ദ​രി​യു​ടെ ഭ​ർ​ത്താ​വും ചേ​ർ​ന്നാ​ണ് പെ​ൺ​കു​ട്ടി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​ത്.

പെ​ൺ​കു​ട്ടി​ക്ക് മാ​ന​സി​ക പ്ര​ശ്ന​മു​ണ്ടെ​ന്ന് പ​റ​ഞ്ഞ് പി​ന്നീ​ട് ബ​ന്ധു​ക്കൾ പെ​ൺ​കു​ട്ടി​യു​ടെ പി​താ​വി​നെ വി​ളി​ച്ചു വ​രു​ത്തി​യ​തോ​ടെ​യാ​ണ് വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. തു​ട​ർ​ന്നു പെ​ൺ​കു​ട്ടി​യു​ടെ പി​താ​വ് കു​രു​ക്ഷേ​ത്ര പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.‌

സെ​പ്റ്റം​ബ​ർ 12നാ​യി​രു​ന്നു വി​വാ​ഹം. പെ​ൺ​കു​ട്ടി​ക്ക് മ​യ​ക്കു മ​രു​ന്ന് ന​ൽ​കി​യ​ശേ​ഷ​മാ​യി​രു​ന്നു ഇ​വ​ർ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ച്ച​യാ​യി മൂ​ന്ന് ദി​വ​സം ഇ​വ​ർ കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ അ​മ്മാ​യി​യ​മ്മ​യ്ക്കും ര​ണ്ട് സ​ഹോ​ദ​രി​മാ​ർ​ക്കും പ​ങ്കു​ണ്ടെ​ന്നും കു​ട്ടി​യു​ടെ പി​താ​വ് ന​ൽ​കി​യ പ​രാ​തി​യി​ൽ പറയുന്നു.

സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു​വെ​ന്നും എ​ന്നാ​ൽ പ്ര​തി​ക​ൾ വ​സ്ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള തെ​ളി​വു​ക​ൾ ന​ശി​പ്പി​ച്ചു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ച്ചു വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts