ഖ­​ത്ത­​റി​ല്‍ ഇ­​ന്ത്യ­​ക്കാ​ര്‍­​ക്ക് വ­​ധ­​ശി­​ക്ഷ­ ; മു​ന്‍ നാ­​വി­​ക­​രു­​ടെ ബ­​ന്ധു­​ക്ക­​ളു­​മാ­​യി വി­​ദേ­​ശ­​കാ­​ര്യ­​മ​ന്ത്രി കൂ­​ടി­​ക്കാ​ഴ്­​ച ന­​ട​ത്തി

ന്യൂ­​ഡ​ല്‍​ഹി: ഖ­​ത്ത­​റി​ല്‍ വ­​ധ­​ശി­​ക്ഷ­​യ്­​ക്ക് വി­​ധി­​ക്ക­​പ്പെ­​ട്ട മു​ന്‍ ഇ­​ന്ത്യ​ന്‍ നാ­​വി­​ക­​രു­​ടെ ബ­​ന്ധു­​ക്ക­​ളു­​മാ­​യി വി­​ദേ­​ശ­​കാ­​ര്യ­​മ​ന്ത്രി എ­​സ്.​ജ­​യ്­​ശ­​ങ്ക​ര്‍ കൂ­​ടി­​ക്കാ​ഴ്­​ച ന­​ട​ത്തി. ഇ­​വ­​രു­​ടെ മോ­​ച­​ന­​ത്തി­​നാ­​യി കേ​ന്ദ്രം എ​ല്ലാ ഇ­​ട­​പെ­​ട­​ലു­​ക​ളും ന­​ട­​ത്തു­​മെ­​ന്ന് കൂ­​ടി­​ക്കാ­​ഴ്­​ച­​യ്­​ക്ക് ശേ­​ഷം മ​ന്ത്രി പ്ര­​തി­​ക­​രി​ച്ചു.

കഴി­​ഞ്ഞ വ​ര്‍­​ഷം ഓ­​ഗ­​സ്റ്റി­​ലാ­​ണ് എ­​ട്ട് മു​ന്‍ ഇ­​ന്ത്യ​ന്‍ നാ­​വി­​ക​ര്‍ ഖ­​ത്ത­​റി​ല്‍ അ­​റ­​സ്റ്റി­​ലാ­​യ​ത്. ക­​ഴി­​ഞ്ഞ ദി­​വ­​സ­​മാ­​ണ് ഇ​വ​ര്‍ ചാ​ര​വൃ​ത്തി ന­­​ട​ത്തി​യെ​ന്നാ​രോ­​പി­​ച്ച് ഖ­​ത്ത­​റി­​ലെ പ്ര​ദേ​ശി​ക കോ​ട​തി വ​ധ​ശി​ക്ഷ വി­​ധി­​ച്ച​ത്.

അ​ല്‍ ദ​ഹ്‌­​റ ക​മ്പ​നി ജീ​വ​ന​ക്കാ​രാ​യ ക്യാ​പ്റ്റ​ന്‍ ന​വ്‌​തേ​ജ് സിം​ഗ് ഗി​ല്‍, ക്യാ​പ്റ്റ​ന്‍ സൗ​ര​ഭ് വ​സി​ഷ്ഠ്, ക​മാ​ന്‍​ഡ​ര്‍ പൂ​ര്‍​ണേ​ന്ദു തി​വാ​രി, ക്യാ​പ്റ്റ​ന്‍ ബീ​രേ​ന്ദ്ര കു​മാ​ര്‍ വ​ര്‍​മ, ക​മാ​ന്‍​ഡ​ര്‍ സു​ഗു​നാ​ക​ര്‍ പ​കാ​ല, ക​മാ​ന്‍​ഡ​ര്‍ സ​ജീ​വ് ഗു​പ്ത, ക​മാ​ന്‍​ഡ​ര്‍ അ​മി​ത് നാ​ഗ്പാ​ല്‍, മ​ല​യാ​ളി​യാ​യ സെ​യി​ല​ര്‍ രാ​ഗേ​ഷ് എ​ന്നി­​വ­​ര്‍­​ക്കെ­​തി­​രെ­​യാ­​ണ് ന­​ട­​പ​ടി.

നി­​യ­​മ­​വ­​ഴി­​യി­​ലൂ­​ടെ​യും രാ­​ഷ്­​ട്രീ­​യ ഇ­​ട­​പെ­​ട­​ലി­​ലൂ­​ടെ​യും ഇ​വ­​രെ മോ­​ചി­​പ്പി­​ക്കാ­​നു­​ള്ള ശ്ര­​മം തു­​ട­​രു­​മെ­​ന്ന് കേ​ന്ദ്രം അ­​റി­​യി­​ച്ചി­​രു​ന്നു.

Related posts

Leave a Comment