ഉറങ്ങിക്കിടക്കുകയായിരുന്ന പ​തി​നൊ​ന്നു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സ്; മാ​ർ​ത്താ​ണ്ഡം സ്വ​ദേ​ശി ജെ​ഹി​ൻ​രാ​ജി​നെ പോലീസ് അറസ്റ്റു ചെയ്തു

മ​യ്യി​ൽ: പ​തി​നൊ​ന്നു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ക​ന്യാ​കു​മാ​രി സ്വ​ദേ​ശി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. വീ​ട്ടി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന പ​തി​നൊ​ന്നു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ക​ന്യാ​കു​മാ​രി മാ​ർ​ത്താ​ണ്ഡം സ്വ​ദേ​ശി ജെ​ഹി​ൻ​രാ​ജി​നെ (24) ആ​ണ് റെ​യി​ൽ​വേ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മ​യ്യി​ൽ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം അ​ച്ഛ​ൻ ക​ട​യി​ലും അ​മ്മ കു​ടും​ബ​ശ്രീ പ​രി​പാ​ടി​ക്കും പോ​യ സ​മ​യ​ത്താ​ണ് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്. ത​വ​ണ വ്യ​വ​സ്ഥ​ക​ളി​ൽ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ വീ​ട്ടി​ലെ​ത്തി​ച്ച​തി​ന്‍റെ തു​ക പി​രി​ച്ചെ​ടു​ക്കു​ന്ന ജോ​ലി​യാ​ണ് ജെ​ഹി​ൻ​രാ​ജി​ന്. മ​യ്യി​ൽ എ​സ്ഐ പി. ​ബാ​ബു​മോ​ന്‍റെ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

Related posts