മ​ക​ളെ പീ​ഡി​പ്പി​ച്ച പി​താ​വി​നു ജീ​വ​പ​ര്യ​ന്തം ത​ട​വും പിഴയും;  പ്ര​തി ഒ​രു​വി​ധ കാ​രു​ണ്യ​ത്തി​നും അ​ർ​ഹ​ന​ല്ലെ​ന്നു നി​രീ​ക്ഷി​ച്ച് കോ​ട​തി 

കൊ​ച്ചി: മ​ക​ളെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പി​താ​വി​നു ജീ​വ​പ​ര്യ​ന്തം ത​ട​വും 30,000 രൂ​പ പി​ഴ​യും ശി​ക്ഷ. ആ​ലു​വ കു​ഞ്ഞു​ണ്ണി​ക്ക​ര​യി​ൽ താ​മ​സി​ച്ചി​രു​ന്ന പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി​യെ​യാ​ണ് എ​റ​ണാ​കു​ളം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി ശി​ക്ഷി​ച്ച​ത്. ഇ​തി​നു​പു​റ​മെ പോ​ക്സോ അ​ട​ക്കം ര​ണ്ട് വ​കു​പ്പു​ക​ളി​ലാ​യി 20 വ​ർ​ഷം ത​ട​വും മൊ​ത്തം പി​ഴ സം​ഖ്യ 30,000 രൂ​പ​യും വി​ധി​ച്ചി​ട്ടു​ണ്ട്.

2015 ന​വം​ബ​ർ 11മു​ത​ൽ തു​ട​ർ​ച്ച​യാ​യി പ്ര​തി ത​ന്‍റെ 12 കാ​രി​യാ​യ മ​ക​ളെ വീ​ട്ടി​ൽ പീ​ഡി​പ്പി​ച്ചെ​ന്നാ​ണു കേ​സ്. പ്ര​തി പി​ഴ​സം​ഖ്യ അ​ട​യ്ക്കു​ക​യാ​ണെ​ങ്കി​ൽ ഇ​ത് പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി​ക്കു ന​ൽ​കാ​നാ​ണ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ൾ പ​രേി​ശാ​ധി​ക്കു​ന്പോ​ൾ പ്ര​തി ഒ​രു​വി​ധ കാ​രു​ണ്യ​ത്തി​നും അ​ർ​ഹ​ന​ല്ലെ​ന്നു നി​രീ​ക്ഷി​ച്ചാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്.

17 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചും 13 രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചു​മാ​ണ് പ്ര​തി​യു​ടെ കു​റ്റ​കൃ​ത്യം കോ​ട​തി തെ​ളി​യി​ച്ച​ത്. കേ​സി​ലെ മ​റ്റ് മൂ​ന്നു പ്ര​തി​ക​ൾ ഇ​പ്പോ​ഴും ഒ​ളി​വി​ലാ​ണ്.

Related posts