പ്ര​ണ​യം ന​ടി​ച്ച് പ​തി​നേ​ഴു​കാ​രി​യെ പീഡിപ്പിച്ചു വിദേശത്തേക്ക് മുങ്ങി! വി​ദേ​ശ​ത്തു നി​ന്നു​വ​രു​ന്ന വ​ഴി​യി​ല്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ കു​ടു​ക്കി

അ​ടൂ​ര്‍: പോ​ക്‌​സോ കേ​സ് പ്ര​തി​യെ വി​ദേ​ശ​ത്തു നി​ന്നു​വ​രു​ന്ന വ​ഴി​യി​ല്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ കു​ടു​ക്കി.

പോ​ലീ​സ് 2015 ല്‍ ​പോ​ക്സോ നി​യ​മ​പ്ര​കാ​രം ര​ജി​സ്റ്റ​ര്‍ കേ​സി​ലെ പ്ര​തി​യാ​ണ് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.

പ​തി​നേ​ഴു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി ത​ണ്ണി​ത്തോ​ട് തേ​ക്കു​തോ​ട് സ്വ​ദേ​ശി സെ​ല്‍​വ​കു​മാ​റാ(32)​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പ്ര​ണ​യം ന​ടി​ച്ച് ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് കേ​സ്. കു​റ്റ​കൃ​ത്യ​ത്തി​നു ശേ​ഷം വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന ഇ​യാ​ള്‍​ക്കെ​തി​രെ 2016 ഒ​ക്ടോ​ബ​റി​ല്‍ ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സും ബ്ലൂ ​കോ​ര്‍​ണ​ര്‍ നോ​ട്ടീ​സും പോ​ലീ​സ് പു​റ​പ്പെ​ടു​വി​പ്പി​ച്ചി​രു​ന്നു.

ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഇ​യാ​ളെ ത​ട​ഞ്ഞു​വ​ച്ച​തും തു​ട​ര്‍​ന്ന് അ​റ​സ്റ്റി​ലാ​യ​തും. തു​ട​ര്‍​ന്ന് അ​ടൂ​ര്‍ പോ​ലീ​സി​ന് കൈ​മാ​റി. അ​ടൂ​ര്‍ ഡി​വൈ​എ​സ്പി യാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്.

Related posts

Leave a Comment