രാഷ്ട്രീയ ബന്ധം ഉണ്ടോ?  ക​രി​വെ​ള്ളൂ​ര്‍ കൊ​ഴു​മ്മ​ലി​ല്‍ വീ​ടും വാ​ഹ​ന​ങ്ങ​ളും അ​ടി​ച്ചു​ത​ക​ര്‍​ത്തു; പോലീസ് അന്വേഷണം ആരംഭിച്ചു

പ​യ്യ​ന്നൂ​ര്‍: ക​രി​വെ​ള്ളൂ​ര്‍ കൊ​ഴു​മ്മ​ലി​ല്‍ ഇ​രു​ളി​ന്‍റെ മ​റ​വി​ല്‍ ഗു​ണ്ടാ​വി​ള​യാ​ട്ടം.​വാ​ഹ​ന​ത്തി​ലെ​ത്തി​യ സം​ഘം വീ​ടി​ന്‍റെ ജ​ന​ല്‍ എ​റി​ഞ്ഞു ത​ക​ര്‍​ത്തു. ടി​പ്പ​ര്‍ ലോ​റി​യും കാ​റും അ​ടി​ച്ചു ത​ക​ര്‍​ത്തു.ഇ​ന്ന് പു​ല​ര്‍​ച്ചെ 2.10നാ​ണ് പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ കൊ​ഴു​മ്മ​ല്‍ വ​രീ​ക്ക​ര​ക്കാ​വി​ന് സ​മീ​പ​ത്തെ വി.​പി.​പീ​താ​ബ​ര​ന്‍റെ (55) വീ​ട്ടി​ല്‍ അ​ക്ര​മ​മു​ണ്ടാ​യ​ത്.​

വീ​ടി​ന് സ​മീ​പ​ത്തെ ഷെ​ഡി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ടി​പ്പ​ര്‍ ലോ​റി​യു​ടെ​യും കാ​റി​ന്‍റെ​യും ഗ്ലാ​സു​ക​ള്‍ ജാ​ക്കി ലി​വ​ര്‍ ഉ​പ​യോ​ഗി​ച്ചാ​ണ് അ​ടി​ച്ചു ത​ക​ര്‍​ത്ത​ത്.​അ​തി​നു​ശേ​ഷം വീ​ടി​ന്‍റെ ജ​ന​ല്‍ എ​റി​ഞ്ഞ് ത​ക​ര്‍​ക്കു​ക​യാ​യി​രു​ന്നു.സം​ഭ​വ സ​മ​യ​ത്ത് പി​താം​ബ​ര​നും ഭാ​ര്യ ല​ളി​ത​യും മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.​ക​ഴി​ഞ്ഞ മാ​ര്‍​ച്ചി​ലാ​ണ് ഗ​ള്‍​ഫി​ല്‍ ജോ​ലി ചെ​യ്യു​ന്ന മ​ക​ന്‍ വി​പി​ന്‍ തി​രി​ച്ചു​പോ​യ​ത്.

ശ​ബ്ദം കേ​ട്ടു​ണ​ര്‍​ന്ന വീ​ട്ടു​കാ​ര്‍ ക​ണ്ട​ത് വാ​ഹ​നം പോ​കു​ന്ന​താ​ണ്. പീ​താം​ബ​ര​ന്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് അ​യ​ല്‍​വാ​സി​ക​ള്‍ എ​ത്തു​മ്പോ​ഴേ​ക്കും അ​ക്ര​മി​ക​ള്‍ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു.പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് ഉ​ട​ൻ​ത​ന്നെ സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും അ​ക്ര​മി​ക​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല.​ലോ​റി ഓ​ണേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ പ​യ്യ​ന്നൂ​ര്‍ ഏ​രി​യ എ​ക്‌​സി.​അം​ഗ​മാ​ണ് പീ​താം​ബ​ര​ന്‍.​സം​ഭ​വ​ത്തി​ന് പി​ന്നി​ല്‍ രാ​ഷ്ട്രീ​യ​മു​ണ്ടോ എ​ന്ന കാ​ര്യം പോ​ലീ​സ് അ​ന്വേ​ഷി​ച്ച് വ​രി​ക​യാ​ണ്.

Related posts