ഇ​നി​യും കാ​ണാ​മ​റ​യ​ത്ത്: കാ​ശി​ക്ക് പോ​കു​ന്നു എ​ന്ന് ക​ത്തെ​ഴു​തി നാ​ടു​വി​ട്ട ശി​വ​സൂ​ര്യ​യെ കാ​ണാ​താ​യി​ട്ട് ഒ​രു​മാ​സം

ത​ല​ശേ​രി: ചൊ​ക്ലി രാ​മ​വി​ലാ​സം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​യ ക​രി​യാ​ട് പു​ളി​യ​ന​മ്പ്ര​ത്തെ ശി​വ​പ്രി​യ​ത്തി​ൽ എ. ​ജി​ഗീ​ഷി​ന്‍റെ മ​ക​ൻ ശി​വ​സൂ​ര്യ​യെ കാ​ണാ​താ​യി​ട്ട് ഇ​ന്നേ​ക്ക് ഒ​രു മാ​സം തി​ക​യു​ന്നു. ഒ​രു മാ​സം തി​ക​ഞ്ഞി​ട്ടും കു​ട്ടി​യെ ക​ണ്ടെ​ത്താ​ൻ ലോ​ക്ക​ൽ പൊ​ലി​സി​ന് ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കേ​സ് ക്രൈം​ബ്രാ​ഞ്ചി​ന് വി​ടാ​ൻ അ​ധി​കൃ​ത​ർ ആ​ലോ​ചി​ക്കു​ന്നു​ണ്ട്. ഇ​തി​നി​ട​യി​ൽ ശി​വ​സൂ​ര്യ​യെ രാ​മേ​ശ്വ​ര​ത്ത് ക​ണ്ട​താ​യു​ള്ള വി​ശ്വ​സ​നീ​യ വി​വ​ര​ത്തെ തു​ട​ർ​ന്ന് പൊ​ലി​സ് മി​ന്ന​ൽ വേ​ഗ​ത്തി​ൽ അ​വി​ടെ എ​ത്തു​ക​യും പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്തെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ര​ണ്ടു​ദി​വ​സം സ്ഥ​ല​ത്ത് ക്യാ​മ്പ് ചെ​യ്ത് പൊ​തു ഇ​ട​ങ്ങ​ളി​ലും ക്ഷേ​ത്ര​ങ്ങ​ളി​ലും എ​ല്ലാം പൊ​ലി​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.

മൊ​ബൈ​ൽ ഫോ​ൺ പി​താ​വ് പി​ടി​ച്ചു​വ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് കു​ട്ടി​യെ കാ​ണാ​താ​യ​ത്. കു​ട്ടി​യെ തേ​ടി പൊ​ലി​സ് ഒ​രാ​ഴ്ച​യി​ലേ​റെ കാ​ശി​യി​ൽ ത​ങ്ങി പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ഗു​ണ​മു​ണ്ടാ​യി​ല്ല. ത​ല​ശേ​രി എ​എ​സ്പി ഡോ. ​ന​ന്ദ​ഗോ​പ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് പ്ര​ത്യേ​ക അ​ന്വ​ഷ​ണ​സം​ഘം കാ​ശി​യി​ൽ പോ​യ​ത്.

ക​ഴി​ഞ്ഞ മാ​സം 8 നാ​ണ് കു​ട്ടി​യെ കാ​ണാ​താ​യ​ത്.”​ഞാ​ൻ കാ​ശി​യി​ലേ​ക്ക് പോ​കു​ന്നു. ഇ​നി​യു​ള്ള ജീ​വി​തം അ​വി​ടെ ജീ​വി​ച്ച് ദൈ​വ​ത്തോ​ട​ലി​യും” എ​ന്ന കു​റി​പ്പ് എ​ഴു​തി​വ​ച്ചാ​ണ് ശി​വ​സൂ​ര്യ വീ​ടു​വി​ട്ട​ത്.
ബം​ഗ​ളൂ​രു, പാ​ല​ക്കാ​ട്, കൊ​ച്ചി, പ​ള​നി, മൂ​കാം​ബി​ക , മു​രു​ടേ​ശ്വ​ർ, എ​ന്നീ ന​ഗ​ര​ങ്ങ​ളി​ൽ പൊ​ലി​സ് വ്യാ​പ​ക​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു.

കു​ട്ടി​യെ ക​ണ്ടെ​ത്താ​ൻ ലോ​ക്ക​ൽ പൊ​ലി​സ് ന​ട​ത്തി​യ ശ്ര​മ​ങ്ങ​ൾ വി​ജ​യി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ പ്ര​ത്യേ​ക സ്‌​ക്വാ​ഡ് രൂ​പീ​ക​രി​ച്ചി​രു​ന്നു. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ വി​വി​ധ ഭാ​ഷ​ക​ളി​ൽ കു​ട്ടി​യു​ടെ ചി​ത്രം അ​ട​ങ്ങി​യ നോ​ട്ടീ​സ് ഇ​തി​ന​കം പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment