മേ​ക്ക​പ്പ് ഒ​ന്നും ഇ​ല്ലാ​ത്ത ഒ​രു ചി​ത്രം! റാ​ണി​യെ​പ്പോ​ലെ​യാ​ണ് പേ​ളി​യെ​ന്ന് ആ​രാ​ധ​ക​ർ

ന​ടി​യാ​യും അ​വ​താ​ര​ക​യാ​യു​മൊ​ക്കെ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ താ​ര​മാ​ണ് പേ​ളി മാ​ണി. അ​വ​താ​ര​ക എ​ന്ന​തി​ലു​പ​രി മോ​ട്ടി​വേ​ഷ​ണ​ൽ സ്പീ​ക്ക​റാ​യും പേ​ളി മാ​ണി തി​ള​ങ്ങി​യി​രു​ന്നു.

ബി​ഗ് ബോ​സി​ൽ എ​ത്തി​യ ശേ​ഷ​മു​ള​ള ന​ടി​യു​ടെ പ്ര​ണ​യ​വും വി​വാ​ഹ​വു​മെ​ല്ലാം മു​ന്പു വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​പി​ടി​ച്ചി​രു​ന്നു. വി​വാ​ഹ​ത്തി​ന് പി​ന്നാ​ലെ ന​ടി വീ​ണ്ടും മി​നി​സ്​ക്രീ​ൻ രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്നു.

ഡാ​ൻ​സ് റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ​യാ​യി​രു​ന്നു പേ​ളി മാ​ണി​യു​ടെ തി​രി​ച്ചു​വ​ര​വ്. പേ​ളി മാ​ണി​ക്കൊ​പ്പം ഭ​ർ​ത്താ​വ് ശ്രീ​നി​ഷ് അ​ര​വി​ന്ദും മി​നി​സ്ക്രീ​ൻ രം​ഗ​ത്ത് സ​ജീ​വ​മാ​ണ്.

സീ​രി​യ​ലു​ക​ളി​ലൂ​ടെ​യാ​ണ് ശ്രീ​നി​ഷ് എ​ത്താ​റു​ള​ള​ത്. ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് കൊ​ച്ചി​യി​ലെ വീ​ട്ടി​ലാ​ണ് പേ​ളി​യും ശ്രീ​നി​ഷു​മു​ള​ള​ത്. തി​ര​ക്കു​ക​ൾ​ക്കി​ടെ​യി​ലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും സ​ജീ​വ​മാ​കാ​റു​ണ്ട് ര​ണ്ട് പേ​രും.

പു​തി​യ വി​ശേ​ഷ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളു​മെ​ല്ലാം പ​ങ്കു​വ​ച്ചാ​ണ് ഇ​രു​വ​രും എ​ത്താ​റു​ള​ള​ത്. അ​ടു​ത്തി​ടെ​യാ​ണ് ഇ​രു​വ​രും ത​ങ്ങ​ളു​ടെ വി​വാ​ഹ വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചി​രു​ന്ന​ത്. ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഒ​ന്ന​ട​ങ്കം വൈ​റ​ലാ​വു​ക​യും ചെ​യ്തി​രു​ന്നു.

അ​തേ​സ​മ​യം പേ​ളി​യു​ടെ​താ​യി പു​റ​ത്തി​റ​ങ്ങി​യ പു​തി​യൊ​രു ചി​ത്രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ത​ന്‍റെ മേ​ക്ക​പ്പ് ഒ​ന്നും ഇ​ല്ലാ​ത്ത ഒ​രു ചി​ത്രം എ​ന്ന് കു​റി​ച്ചു​കൊ​ണ്ടാ​ണ് പു​തി​യ ചി​ത്രം പേ​ളി പ​ങ്കു​വ​ച്ച​ത്.

പേ​ളി​യു​ടെ ചി​ത്രം ക​ണ്ട് ബോ​ളി​വു​ഡ് ന​ടി റാ​ണി മു​ഖ​ർ​ജി​യെ പോ​ലെ​യു​ണ്ടെ​ന്നാ​ണ് ചി​ല​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്. മ​റ്റു ചി​ല​ർ ഗായകൻ എം​.ജി. ശ്രീ​കു​മാ​റി​ന്‍റെ ഭാ​ര്യ​യെ പോ​ലെ​യു​ണ്ട് എ​ന്നും പ​റ​യു​ന്നു.

ന​ടി​യു​ടെ പു​തി​യ ചി​ത്ര​വും ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ർ. ബോ​ളി​വു​ഡ് ചി​ത്രം ലു​ഡോ​യാ​ണ് പേ​ളി മാ​ണി​യു​ടെ​താ​യി റി​ലീ​സി​നൊ​രു​ങ്ങു​ന്ന പു​തി​യ ചി​ത്രം.

Related posts

Leave a Comment