രാജ്യത്തിന് നാണക്കേടായി വീണ്ടും സ്ത്രീ പീഡനങ്ങൾ; കടയിൽ പോകുകയായിരുന്ന  പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മൂന്നംഗ സംഘം പീഡിപ്പിച്ചു; പു​റ​ത്തു പ​റ​ഞ്ഞാ​ൽ കൊ​ല​പ്പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണിയും

ജയ്പുർ: രാ​ജ​സ്ഥാ​നി​ല്‍ യു​വ​തി​യെ മൂ​ന്നം​ഗ സം​ഘം പീ​ഡി​പ്പി​ച്ചു. നാ​ഗൗ​റി​ലാ​ണ് സം​ഭ​വം. ഒ​രാ​ഴ്ച മു​ന്‍​പ് ന​ട​ന്ന സം​ഭ​വം ഇ​പ്പോ​ഴാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്.

പീ​ഡ​ന​വി​വ​രം പു​റ​ത്തു​പ​റ​ഞ്ഞാ​ല്‍ ത​ന്നെ​യും കു​ടും​ബ​ത്തെ​യും കൊ​ല​പ്പെ​ടു​ത്തു​മെ​ന്ന് പ്ര​തി​ക​ള്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അ​തി​നാ​ലാ​ണ് പ​രാ​തി ന​ല്‍​കാ​തി​രു​ന്ന​തെ​ന്നും യു​വ​തി പ​റ​ഞ്ഞു.

സാ​ധ​നം വാ​ങ്ങാ​ന്‍ ക​ട​യി​ല്‍ പോ​യ സ​മ​യ​മാ​ണ് മൂ​ന്നം​ഗ സം​ഘം യു​വ​തി​യെ ത​ട​ഞ്ഞ് നി​ര്‍​ത്തി ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത്‌​കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച​ത്. പീ​ഡ​ന​ശ്രം ചെ​റു​ക്കാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ ചി​ല്ലു​കു​പ്പി ഉ​പ​യോ​ഗി​ച്ച് മൂ​ന്നം​ഗ സം​ഘം ത​ന്നെ ഉ​പ​ദ്ര​വി​ച്ചു​വെ​ന്നും യു​വ​തി പ​രാ​തി​യി​ല്‍ പ​റ​ഞ്ഞു.

പീ​ഡ​ന​ത്തി​ന് ശേ​ഷം യു​വ​തി​യെ ഉ​പേ​ക്ഷി​ച്ച് പ്ര​തി​ക​ള്‍ ക​ട​ന്നു​ക​ള​ഞ്ഞു. തു​ട​ര്‍​ന്ന് വീ​ട്ടി​ലെ​ത്തി​യ ഇവർ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ബ​ന്ധു​ക്ക​ളോ​ടു പ​റ​ഞ്ഞു. എ​ന്നാ​ല്‍ പ്ര​തി​ക​ള്‍ യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി വധഭീഷണി മുഴക്കുകയായിരുന്നു. പരാതിയുടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment