കു​പ്പി​യു​മാ​യി പ​മ്പു​ക​ളി​ൽ ചെ​ന്നാ​ൽ ഇ​നി മു​ത​ൽ ഇ​ന്ധ​നം ല​ഭി​ക്കി​ല്ല! നി​യ​മം ലം​ഘി​ച്ചാ​ല്‍ ലൈ​സ​ന്‍​സ് തെറിക്കും

തി​രു​വ​ന​ന്ത​പു​രം: വാ​ഹ​ന​ത്തി​ലെ ഇ​ന്ധ​നം തീ​ർ​ന്നാ​ൽ പോ​ലും കു​പ്പി​യു​മാ​യി പ​മ്പു​ക​ളി​ൽ ചെ​ന്നാ​ൽ ഇ​നി മു​ത​ൽ ഇ​ന്ധ​നം ല​ഭി​ക്കി​ല്ല.

സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ൽ പാ​ച​ക​വാ​ത​കം കൊ​ണ്ടു പോ​കു​ന്ന​തി​നും കു​പ്പി​യി​ൽ പെ​ട്രോ​ൾ വാ​ങ്ങു​ന്ന​തി​നും സം​സ്ഥാ​ന​ത്ത് വി​ല​ക്ക്.

ഇ​ത് സം​ബ​ന്ധി​ച്ച 2002 ലെ ​പെ​ട്രോ​ളി​യം ആ​ൻ​ഡ് എ​ക്സ്പ്ലോ​സീ​വ്സ് സേ​ഫ്റ്റി ഓ​ർ​ഗ​നൈ​സേ​ഷ​ൻ (പെ​സോ) നി​യ​മം ക​ർ​ശ​ന​മാ​ക്കി. എ​ല​ത്തൂ​ർ ട്രെ​യി​ൻ തീ​വയ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി.

വീ​ടു​ക​ളി​ലേ​ക്ക് എ​ൽ​പി​ജി സി​ലി​ണ്ട​റു​ക​ൾ ഓ​ട്ടോ​യി​ലോ മ​റ്റ് ടാ​ക്സി വാ​ഹ​ന​ങ്ങ​ളി​ലോ കൊ​ണ്ടു​പോ​യാ​ൽ ന​ട​പ​ടി​യു​ണ്ടാ​കും. യാ​ത്ര​ക്കാ​രു​മാ​യി പോ​കു​ന്ന ബ​സു​ക​ൾ പ​മ്പി​ൽനി​ന്ന് ഇ​ന്ധ​നം നി​റ​യ്ക്കു​ന്ന രീ​തി​യും അ​വ​സാ​നി​ക്കും.

യാ​ത്രാ ബ​സു​ക​ള്‍ യാ​ത്ര​ക്കാ​രെ പ​മ്പി​ന്‍റെ സു​ര​ക്ഷി​ത അ​ക​ല​ത്തി​ല്‍ നി​ര്‍​ത്തി മാ​ത്ര​മേ ഇ​ന്ധ​നം നി​റ​യ്ക്കാ​ന്‍ അ​നു​വ​ദി​ക്കു.

പെ​ട്രോ​ള്‍, ഡീ​സ​ല്‍, എ​ല്‍​പി​ജി ഉ​ള്‍​പ്പെ​ടെ​യു​ള​ള​വ ഏ​ജ​ന്‍​സി​ക​ളു​ടെ സു​ര​ക്ഷി​ത വാ​ഹ​ന​ങ്ങ​ളും വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളു​മി​ല്ലാ​തെ കൊ​ണ്ടു​പോ​കാ​ന്‍ അ​നു​വ​ദി​ക്കി​ല്ല.

നി​യ​മം ലം​ഘി​ച്ചാ​ല്‍ ലൈ​സ​ന്‍​സ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്യു​മെ​ന്ന് പെ​സോ അ​റി​യി​ച്ചു. ഐ​ഒ​സി, ബി​പി​എ​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള​ള പെ​ട്രോ​ളി​യം സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും പെ​സോ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment