ലോറിയെ ഓവർടേക്ക് ചെയ്യുന്നതിനിടെ സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ചു; തെറിച്ചു വീണ യുവാവിന്‍റെ ദേഹത്ത്കൂടി ലോറി കയറിയിറങ്ങി

രാ​മ​പു​രം: ര​ണ്ടു സ്‌​കൂ​ട്ട​റു​ക​ള്‍ ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ച് തെ​റി​ച്ചു​വീ​ണ യാ​ത്ര​ക്കാ​ര​ന്‍റെ മു​ക​ളി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി ദാ​രു​ണാ​ന്ത്യം.

രാ​മ​പു​രം കൊ​ണ്ടാ​ട് മു​തു​വ​ല്ലൂ​ര്‍​കു​ന്നേ​ല്‍ ജി​സ്‌​മോ​ന്‍ (ഉ​ണ്ണി-40) ആ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 7.30ന് ​രാ​മ​പു​രം-​കൂ​ത്താ​ട്ടു​കു​ളം റോ​ഡി​ല്‍ പാ​ല​വേ​ലി​ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

കൂ​ത്താ​ട്ടു​കു​ളം ഭാ​ഗ​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്നു ലോ​റി. ജി​സ്‌​മോ​ന്‍ സ​ഞ്ച​രി​ച്ചി​രു​ന്ന സ്‌​കൂ​ട്ട​ര്‍ ലോ​റി​യെ ഓ​വ​ര്‍​ട്ടേ​ക്ക് ചെ​യ്ത് ക​യ​റി​യ​പ്പോ​ള്‍ രാ​മ​പു​രം ഭാ​ഗ​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്ന മ​റ്റൊ​രു സ്‌​കൂ​ട്ട​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ച​പ്പോ​ള്‍ നി​യ​ന്ത്ര​ണം വി​ട്ട് ജി​സ്‌​മോ​ന്‍ ലോ​റി​യു​ടെ പി​ന്‍​ച​ക്ര​ങ്ങ​ള്‍​ക്ക് ഇ​ട​യി​ലേ​ക്കു തെ​റി​ച്ചു​വീ​ണു.

ജി​സ്‌​മോ​ന്‍ എ​റ​ണാ​കു​ള​ത്ത് ഫി​ലിം പ്രൊ​ഡ​ക്ഷ​ന്‍ ക​മ്പ​നി​യി​ല്‍ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. സം​സ്‌​കാ​രം പി​ന്നീ​ട്. രാ​മ​പു​രം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

Related posts

Leave a Comment