കറക്കം മോഷ്ടിച്ച ബൈക്കിൽ; വണ്ടിയിൽ പെട്രോളടിക്കാൻ ആദർശ് കണ്ടെത്തിയ മാർഗം നാട്ടുകാരുടെ ഉറക്കം കെടുത്തി; ഒടുവിൽ യുവാവിനെക്കുരുക്കി പോലീസ്


ഹ​രി​പ്പാ​ട്: വാ​ഹ​ന​ങ്ങ​ളി​ൽനി​ന്നു പെ​ട്രോ​ൾ മോ​ഷ്ടി​ക്കു​ന്ന ബൈ​ക്ക് മോ​ഷ​ണ​ക്കേ​സി​ൽ ഉ​ൾ​പ്പെ​ടെ പ്ര​തി​യാ​യ യു​വാ​വ് പി​ടി​യി​ൽ. വീ​യ​പു​രം കാ​രി​ച്ചാ​ൽ മ​ണ്ണാ​മ​ന്ദി​ര​ത്തി​ൽ ആ​ദ​ർ​ശ് (21) ആ​ണ് ഹ​രി​പ്പാ​ട് പോ​ലീ​സിന്‍റെ പി​ടി​യിലായത്.

ആ​ശീർ​വാ​ദ് തിയ​റ്റ​റി​ൽ കു​റ​ച്ചു​ദി​വ​സ​മാ​യി പെ​ട്രോ​ൾ മോ​ഷ​ണം പോ​കു​ന്നു​വെ​ന്ന് പ​രാ​തി​യെതു​ട​ർ​ന്ന് പോ​ലീ​സും തിയ​റ്റ​ർ ജീ​വ​ന​ക്കാ​രും ചേ​ർ​ന്നു ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​തി നി​ര​വ​ധി വ​ണ്ടി​ക​ളി​ൽനി​ന്നു പെ​ട്രോ​ൾ എ​ടു​ക്കു​ന്ന​താ​യ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ക്കു​ക​യും പി​ടി​ക്കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് അ​യാ​ൾ വ​ന്ന വ​ണ്ടി പോ​ലീ​സ് പ​രി​ശോ​ധി​ച്ച​പ്പോ​ൾ അ​തി​ൽ പെ​ട്രോ​ൾ കു​പ്പി​യി​ൽ നി​റ​ച്ചു സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​താ​യും ക​ണ്ടെ​ത്തി.

വ​ണ്ടി​യു​ടെ ന​മ്പ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ൾ കൊ​ല്ലം സ്വ​ദേ​ശി​യു​ടെ പേ​രി​ലു​ള്ള​താ​ണെ​ന്നും ഇ​ത് കൊ​ല്ലം ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ന്നു മോ​ഷ്ടി​ച്ച​താ​ണെ​ന്നും ക​ണ്ടെ​ത്തി.

സം​ഭ​വ​ത്തി​ന് കൊ​ല്ലം ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​താ​ണ്. വി​വ​ര​മ​റി​യി​ച്ച​ത്നു​സ​രി​ച്ച് കൊ​ല്ലം പോ​ലീ​സ് എ​ത്തി യു​വാ​വി​നെ​യും സ്കൂ​ട്ട​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Related posts

Leave a Comment