ഇ​ന്ധ​ന​വി​ല വീ​ണ്ടും കു​റ​ഞ്ഞു; ഒരാഴ്ചകൊണ്ട് പെട്രോളിനു കുറഞ്ഞത് രണ്ടര രൂപ, ഡീസലിന് ഒന്നര രൂപയും

കൊ​ച്ചി: ഇ​ന്ധ​ന​വി​ല വീ​ണ്ടും കു​റ​ഞ്ഞു. ഇ​ന്ന് പെ​ട്രോ​ളി​ന് ലി​റ്റ​റി​ന് 31 പൈ​സ​യും ഡീ​സ​ലി​ന് 21 പൈ​സ​യു​മാ​ണ് കു​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന് ലി​റ്റ​റി​ന് 81.94 രൂ​പ​യും ഡീ​സ​ലി​ന് 78.03 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല. ഇ​ന്ന​ലെ പെ​ട്രോ​ളി​ന് 82.25 രൂ​പ​യും ഡീ​സ​ലി​ന് 78.24 രൂ​പ​യു​മാ​യി​രു​ന്നു വി​ല.

തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ന്ന് പെ​ട്രോ​ളി​ന് 83.13 രൂ​പ​യും ഡീ​സ​ലി​ന് 79.15 രൂ​പ​യു​മാ​ണ് വി​ല. ഇ​ന്ന​ലെ ഇ​ത് യ​ഥാ​ക്ര​മം 83.44 രൂ​പ​യും 79.36 രൂ​പ​യു​മാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് പെ​ട്രോ​ളി​ന് 82.05 രൂ​പ​യും ഡീ​സ​ലി​ന് 78.16 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല. ഇ​ന്ന​ലെ ഇ​ത് 82.36 രൂ​പ​യും 78.37 രൂ​പ​യു​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യി​ലേ​റെ​യാ​യി ഇ​ന്ധ​ന​വി​ല​യി​ൽ തു​ട​ർ​ച്ച​യാ​യി കു​റ​വു​ണ്ടാ​കു​ന്നു​ണ്ട്.

പെ​ട്രോ​ളി​ന് ര​ണ്ട​ര രൂ​പ​യി​ല​ധി​ക​വും ഡീ​സ​ലി​ന് ഒ​ന്ന​ര രൂ​പ​യി​ലേ​റെ​യും കു​റ​വു​ണ്ടാ​യി. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ അ​സം​സ്കൃ​ത എ​ണ്ണ​യു​ടെ വി​ല കു​റ​ഞ്ഞ​തും രൂ​പ​യു​ടെ മൂ​ല്യം മെ​ച്ച​പ്പെ​ട്ട​തും ഇ​ന്ധ​ന​വി​ല കു​റ​യു​ന്ന​തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

Related posts