ജനരോക്ഷത്തിനു പുല്ലുവില; ഇ​ന്ധ​ന വി​ല മും​ബൈ​യി​ൽ 90 കടന്നു; സം​സ്ഥാ​ന​ത്ത് ഇ​ന്ന് പെ​ട്രോ​ളി​ന് 11 പൈ​സ​യും ഡീ​സ​ലി​ന് ആ​റു പൈ​സയും വർധിച്ചു

കൊ​ച്ചി: ഇ​ന്ധ​ന​വി​ല​യി​ൽ വീ​ണ്ടും വ​ർ​ധ​ന. സം​സ്ഥാ​ന​ത്ത് ഇ​ന്ന് പെ​ട്രോ​ളി​ന് 11 പൈ​സ​യും ഡീ​സ​ലി​ന് ആ​റു പൈ​സ​യു​മാ​ണ് വ​ർ​ധി​ച്ചി​രി​ക്കു​ന്ന​ത്. കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ ലി​റ്റ​റി​ന് 84.95 രൂ​പ​യും ഡീ​സ​ലി​ന് 78.17 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല. ഇ​ന്ന​ലെ ഇ​ത് യ​ഥാ​ക്ര​മം 84.84 രൂ​പ​യും 78.11 രൂ​പ​യു​മാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ന്ന് പെ​ട്രോ​ളി​ന് 86.14 രൂ​പ​യും ഡീ​സ​ലി​ന് 79.29 രൂ​പ​യു​മാ​ണ് വി​ല.

ഇ​ന്ന​ലെ ഇ​ത് 86.03 രൂ​പ​യും 79.23 രൂ​പ​യു​മാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് പെ​ട്രോ​ൾ ലി​റ്റ​റി​ന് ഇ​ന്ന് 85.06 രൂ​പ​യും ഡീ​സ​ലി​ന് 78.29 രൂ​പ​യു​മാ​ണ് വി​ല. ഇ​ന്ന​ലെ യ​ഥാ​ക്ര​മം 84.95 രൂ​പ​യും 78.24 രൂ​പ​യു​മാ​യി​രു​ന്നു. അ​തേ​സ​മ​യം മും​ബൈ​യി​ൽ പെ​ട്രോ​ളി​ന്‍റെ വി​ല 90 രൂ​പ ക​ട​ന്നു. മും​ബൈ​യി​ൽ 90.08 രൂ​പ​യാ​ണ് ഇ​ന്ന​ത്തെ പെ​ട്രോ​ളി​ന്‍റെ വി​ല. ഡീ​സ​ലി​ന് 78.58 രൂ​പ​യു​മാ​ണ്.

രൂ​പ​യു​ടെ മൂ​ല്യം കു​റ​യു​ന്ന​തും അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ ക്രൂ​ഡ് ഓ​യി​ലി​ന്‍റെ വി​ല​യി​ലു​ണ്ടാ​കു​ന്ന വ​ർ​ധ​ന​വു​മാ​ണ് ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വി​ന് കാ​ര​ണ​മാ​കു​ന്ന​ത്. എ​ന്നാ​ൽ, ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി ക്രൂ​ഡ് ഓ​യി​ൽ വി​ല​യി​ൽ ചെ​റി​യ​തോ​തി​ൽ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ന്ധ​ന​വി​ല​യി​ൽ കു​റ​വൊ​ന്നു​മു​ണ്ടാ​യി​ട്ടി​ല്ല.

സ​ർ​ക്കാ​രു​ക​ൾ നി​കു​തി​യി​ൽ കു​റ​വു വ​രു​ത്താ​ൻ ത​യ്യാ​റാ​യാ​ൽ മാ​ത്ര​മേ ഇ​ന്ധ​ന​വി​ല​യി​ൽ കു​റ​വ് വ​രു​ത്താ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്നാ​ണ് പെ​ട്രോ​ൾ പ​ന്പ് ഉ​ട​മ​ക​ൾ പ​റ​യു​ന്ന​ത്.

Related posts