ഗാ​ർ​ഹി​ക പീ​ഡ​നം: യു​വ​തി​ക്ക് സം​ര​ക്ഷ​ണം ന​ൽ​കാ​ൻ പോ​ലീ​സി​നോ​ടു കോ​ട​തി

മ​ഞ്ചേ​രി: ഗാ​ർ​ഹി​ക പീ​ഡ​ന​ത്തി​ൽ പ​രാ​തി ന​ൽ​കി​യ യു​വ​തി​ക്ക് സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്നു മ​ഞ്ചേ​രി പോ​ലീ​സി​നോ​ട് ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് ടി. ​മ​ധു​സൂ​ദ​ന​ൻ. മ​ഞ്ചേ​രി കി​ഴ​ക്കേ​ത​ല കു​ന്ന​ത്ത് അ​തു​ല്യ (21)യാ​ണ് ഭ​ർ​ത്താ​വ് കാ​വ​നൂ​ർ മേ​ലേ​ക​ണ്ടി അ​നൂ​പ് (32), ഭ​ർ​തൃ​മാ​താ​പി​താ​ക്ക​ളാ​യ ശാ​ന്ത (60), കേ​ളു​കു​ട്ടി (65), ഭ​ർ​തൃ സ​ഹോ​ദ​ര​ൻ സ​നൂ​പ് (35) എ​ന്നി​വ​ർ​ക്കെ​തി​രെ മ​ഞ്ചേ​രി സി​ജ​ഐം കോ​ട​തി​യി​ൽ അ​ഭി​ഭാ​ഷ​ക​നാ​യ എ.​പി ഇ​സ്മാ​യി​ൽ മു​ഖേ​ന പ​രാ​തി ന​ൽ​കി​യ​ത്. ‘

പ​രാ​തി പ​രി​ഗ​ണി​ച്ച കോ​ട​തി യു​വ​തി​ക്ക് സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നു പോ​ലീ​സി​നോ​ടും പ​രാ​തി​ക്കാ​രി​യെ കാ​വ​നൂ​രി​ലെ വീ​ട്ടി​ൽ നി​ന്നു പു​റ​ത്താ​ക്കു​ക​യോ ഗാ​ർ​ഹി​ക പീ​ഡ​ന​ങ്ങ​ൾ​ക്കു വി​ധേ​യ​യാ​ക്കു​ക​യോ ചെ​യ്യ​രു​തെ​ന്നു എ​തൃ​ക​ക്ഷി​ക​ളോ​ടും കോ​ട​തി താ​ത്കാ​ലി​ക ഉ​ത്ത​ര​വി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

അ​തോ​ടൊ​പ്പം വീ​ട് ഉ​ൾ​പ്പെ​ടു​ന്ന സ്ഥ​ലം കൈ​മാ​റ്റം ചെ​യ്യു​ന്ന​തും കോ​ട​തി താ​ത്ക്കാ​ലി​ക​മാ​യി ത​ട​ഞ്ഞു. കേ​സി​ൽ അ​ന്തി​മ​വി​ധി വ​രു​ന്ന​തു​വ​രെ ഭാ​ര്യ​ക്ക് 4000 രൂ​പ​യും കു​ഞ്ഞി​നു 2500 രൂ​പ​യും പ്ര​തി​മാ​സം ചെ​ല​വി​നു ന​ൽ​കാ​നും കോ​ട​തി വി​ധി​ച്ചു. 2016 ഫെ​ബ്രു​വ​രി മൂ​ന്നി​നാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം.

[വി​വാ​ഹ സ​മ​യ​ത്ത് ഭാ​ര്യ വീ​ട്ടു​കാ​ർ 35 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ഒ​ന്ന​ര​ല​ക്ഷം രൂ​പ​യു​ടെ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും ന​ൽ​കി​യി​രു​ന്നു. ഇ​തി​ൽ 25 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ സ്വ​ന്തം ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി എ​ടു​ത്തു​പ​റ്റി​യ എ​തൃ​ക​ക്ഷി​ക​ൾ അ​തു​ല്യ ഗ​ർ​ഭി​ണി​യാ​യ​തോ​ടെ കൂ​ടു​ത​ൽ ആ​വ​ശ്യ​പ്പെ​ട്ടു ശാ​രീ​രി​ക മാ​ന​സി​ക പീ​ഡ​ന​ങ്ങ​ൾ​ക്കു വി​ധേ​യ​യാ​ക്കി​യെ​ന്നാ​ണ് പ​രാ​തി.

Related posts